ETV Bharat / state

കെഎസ്ആർടിസിയില്‍ സ്പെയർപാർട്‌സ്‌ വാങ്ങുന്നതിന് നിയന്ത്രണം

ksrtc spare parts Restriction: കെഎസ്ആർടിസിയിൽ സ്പെയർപാർട്‌സ്‌ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. നടപടി വാഹനത്തിന് ആവശ്യമില്ലാത്ത ഘടകങ്ങൾ വാങ്ങുന്നതായി പരാതി ഉയർന്ന സാഹചര്യത്തില്‍.

ksrtc spare parts  ksrtc  കെഎസ്ആർടിസി  സ്പെയർപാർട്‌സ്‌
ksrtc spare parts Restriction
author img

By ETV Bharat Kerala Team

Published : Jan 7, 2024, 4:44 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വാഹന ഘടകങ്ങൾ (സ്പെയർപാർട്‌സ്‌) വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും (ksrtc spare parts Restriction). സ്പെയർപാർട്‌സ്‌ വാങ്ങുന്നതിനുള്ള ദീർഘകാല കരാറുകൾ പുനഃപരിശോധിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചു. വാഹനത്തിന് ആവശ്യമില്ലാത്ത ഘടകങ്ങൾ ഇപ്പോഴും വാങ്ങുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

മൂന്ന് മാസത്തേക്കുള്ള സ്പെയർപാർട്‌സ്‌ മാത്രമാകും ഇനി വാങ്ങുക. മാത്രമല്ല സ്പെയർപാർട്‌സ്‌ വിതരണം സുതാര്യമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ സജ്ജീകരിക്കും. മാത്രമല്ല ഡിപ്പോകളിലെ വരവും ചെലവും കൃത്യമായി ചീഫ് ഓഫീസിൽ അറിയിക്കുന്നതിനും സംവിധാനം ഒരുക്കാനും തീരുമാനമായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

നിയമന നിരോധനം തുടരുമെന്നും വിരമിക്കുന്ന മിനിസ്റ്റീരിയൽ സ്റ്റാഫുകൾക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ലെന്നും പറഞ്ഞു. കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകർ സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചു. മാത്രമല്ല ചിലകാര്യങ്ങളിൽ മന്ത്രി ഉദ്യോഗസ്ഥരോട് നേരിട്ട് വിശദീകരണം തേടുകയും ചെയ്‌തു. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം നൽകി.

ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ്: കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി വാങ്ങിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് ജനുവരി അവസാന വാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ. രണ്ട് ബസുകൾക്കാണ് കെഎസ്ആർടിസി ഓർഡർ നൽകിയത്. ഇതിൽ ഒരു ബസ് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തിച്ചു.

കേന്ദ്ര സർക്കാരിന്‍റെ 'സ്‌മാർട്ട് സിറ്റി' പദ്ധതി പ്രകാരമാണ് ബസ് വാങ്ങിയത്. ബസിന് മുകളിൽ 35 സീറ്റും താഴെ 30 സീറ്റുകളുമടക്കം ആകെ 65 സീറ്റുകൾ ഉണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ നീണ്ടുനില്‍ക്കുന്നതാണ് 'ഡേ സിറ്റി റൈഡ്'. വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാണ്‌ 'നൈറ്റ് സിറ്റി റൈഡ്'.

രാവിലെ 9 മണിക്ക് കിഴക്കേകോട്ട, മ്യൂസിയം, മൃഗശാല സന്ദര്‍ശനം, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, അക്വേറിയം, ആര്‍ട്ട് മ്യൂസിയം, കേരള കള്‍ച്ചറല്‍ മ്യൂസിയം, ക്യാപ്റ്റന്‍ ലക്ഷ്‌മി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശ്രീനാരായണ ഗുരു പാര്‍ക്ക്, കനകക്കുന്ന് പാലസ്. ശേഷം വെള്ളയമ്പലത്ത് ഉച്ചഭക്ഷണം. തുടര്‍ന്ന് പ്ലാനറ്റോറിയം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, പത്മനാഭ സ്വാമി ക്ഷേത്രം, കുതിര മാളിക മ്യൂസിയത്തിന് മുന്‍പില്‍ വൈകിട്ട് 4 മണിക്ക് ഡേ റൈഡ് അവസാനിക്കും.

വൈകിട്ട് 5ന് കിഴക്കേകോട്ട മ്യൂസിയം, പാര്‍ക്ക്, വെള്ളയമ്പലം-സ്റ്റാച്ച്യൂ -എയര്‍പോര്‍ട്ട്-ശംഖുമുഖം ബീച്ച്, ശംഖുമുഖം ബൈപ്പാസ്- ലുലു മാള്‍ ഷോപ്പിംഗ്, കിഴക്കേകോട്ടയില്‍ 10ന് യാത്ര അവസാനിക്കും. രണ്ട് സര്‍വീസുകള്‍ക്കും 250 രൂപയാണ് ഒരാള്‍ക്ക് നിരക്ക്.

ALSO READ: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ അവസരം ; സ്വിഫ്റ്റ് ബസുകളിൽ ജീവനക്കാരാകാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.