ETV Bharat / state

'ഒടുവിൽ ശ്രമം ഫലം കണ്ടു, ഇനി നാടിനെ സേവിക്കണം' ; സിവിൽ സർവീസ് തിളക്കത്തിൽ രേഷ്‌മ - Reshma from neyyattinkara ranked 256th in civil service 2021

ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് നേടി സമൂഹനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് നെയ്യാറ്റിൻകര സ്വദേശി രേഷ്‌മയുടെ ലക്ഷ്യം

Reshma ranked 256th in civil service 2021  Reshma ranked 256th in civil service  civil service 2021  civil service 2021 topper  civil service topper  സിവിൽ സർവീസ് റാങ്ക് നേടി രേഷ്‌മ  രേഷ്‌മ  civil service rank holder reshma  reshma  reshma al  രേഷ്‌മ എഎൽ  നെയ്യാറ്റിൻകര  v ീാേപസോ  Neyyattinkara  Reshma from neyyattinkara ranked 256th in civil service 2021  Reshma from neyyattinkara
Reshma from neyyattinkara ranked 256th in civil service 2021
author img

By

Published : Sep 25, 2021, 8:41 PM IST

തിരുവനന്തപുരം : ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് നേടി നാടിനെ സേവിക്കണം. അതായിരുന്നു ലക്ഷ്യം. സിവിൽ സർവീസിൽ 256-ാം റാങ്കുകാരി രേഷ്‌മ പറയുന്നു. കുട്ടിക്കാലം മുതലുള്ള സിവിൽ സർവീസ് മോഹം സഫലമായതിന്‍റെ സന്തോഷത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഈ മിടുക്കി.

ALSO READ: കൈപ്പിടിയിലാകാതെ മൂന്നുതവണ, തളരാതെ പൊരുതി സിവിൽ സർവീസ് നേടി അശ്വതി

നെയ്യാറ്റിൻകര മിന്നാരത്തിൽ അധ്യാപകനായ ഡോക്‌ടർ ലീഡ്‌സൺ രാജിന്‍റെയും കെഎസ്ഇബി ജീവനക്കാരി അജിതയുടെയും മൂത്തമകളാണ് രേഷ്‌മ എ.എൽ. പലരുടെയും സ്വപ്‌നമായ സിവിൽ സർവീസിൽ റാങ്ക് നേടിയതോടെ രേഷ്‌മ നാട്ടുകാരുടെയും കണ്ണിലുണ്ണിയായി.

സിവിൽ സർവീസ് തിളക്കത്തിൽ രേഷ്‌മ

നെയ്യാറ്റിൻകരയിലെ ആദ്യത്തെ സിവിൽ സർവീസ് ജേതാവായ ഹരിത വി. കുമാർ പഠിച്ച ഗവൺമെന്‍റ് ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ തന്നെ വിദ്യാർഥിയായിരുന്നു രേഷ്‌മ. ഇത് സ്‌കൂൾ അധികൃതരെ സംബന്ധിച്ച് ഇരട്ടിമധുരം.

മാർ ഇവാനിയോസിലെ ബി.എ ലിറ്ററേച്ചർ പഠനത്തിനുശേഷം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റർ ബിരുദം നേടിയ രേഷ്‌മ നാലാം ശ്രമത്തിലാണ് സിവില്‍ സര്‍വീസ് ലക്ഷ്യം കൈവരിച്ചത്. മുന്നിലുള്ള പരാജയങ്ങളും തടസങ്ങളും സ്വപ്‌നസാക്ഷാത്‌കാരത്തിന് ഒരിക്കലും വിലങ്ങുതടിയല്ലെന്ന് ഈ മിടുക്കി തന്‍റെ നേട്ടത്തിലൂടെ സമൂഹത്തോട് പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.