ETV Bharat / state

കുട്ടികളിലെ പനിയും ചുമയും; ആശങ്ക വേണ്ട, ശ്രദ്ധ വേണം: ആരോഗ്യ മന്ത്രി

കൊവിഡ് കാലത്ത് കുട്ടികളുടെ പ്രതിരോധ ശേഷിയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇമ്മ്യൂണിറ്റി ഡെബ്‌റ്റ്‌.

കുട്ടികളില്‍ വീണ്ടും പനി  ഇമ്മ്യൂണിറ്റി ഡെബ്‌റ്റ്  ആരോഗ്യമന്ത്രി  Repeated cough and cold in children  symoptoms  കൊവിഡ്  തിരുവനന്തപുരം വാര്‍ത്തകള്‍  കേരളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news updates in kerala  covid updates
കുട്ടികളില്‍ വീണ്ടും പനി; കാരണമാകുന്നത് ഇമ്മ്യൂണിറ്റി ഡെബ്‌റ്റ്; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
author img

By

Published : Oct 15, 2022, 6:53 PM IST

തിരുവനന്തപുരം: പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകൾ വഴി അവബോധം നൽകാനും ലക്ഷ്യമിടുന്നുണ്ട്.

കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയിൽ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇമ്മ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആഗോളതലത്തിൽ തന്നെ ഈയൊരു ഇമ്മ്യൂണിറ്റി ഡെബ്റ്റ് കാണപ്പെടുന്നുണ്ട്. കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. സ്‌കൂളുകൾ അടഞ്ഞു കിടന്ന സമയത്ത് കുട്ടികൾക്ക് മറ്റുള്ളവരുമായി സമ്പർക്കമില്ലാത്തതിനാൽ പൊതുവേ അസുഖം കുറവായിരുന്നു. അതിനാൽ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷിയും കുറഞ്ഞു.

എന്നാൽ അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോൾ വീണ്ടും അണുക്കളുമായി കൂടുതൽ സമ്പർക്കം വരാം. ഒരു കുട്ടിയ്ക്ക് അസുഖം വന്നാൽ മറ്റുള്ളവരിലേക്ക് പകരാൻ വളരെ എളുപ്പമാണ്. വളരെ ചെറുതായി അസുഖം വന്നാലും കൂടാനും നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ശ്വാസകോശ അണുബാധ ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

അപായ സൂചനകള്‍: ശ്വാസംമുട്ടല്‍, കഫത്തില്‍ രക്തം, അസാധാരണ മയക്കം, തളര്‍ച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തില്‍ കൂടുതല്‍ വേഗതയിലുള്ള ശ്വാസമെടുപ്പ് തുടങ്ങിയ അപായ സൂചനകള്‍ കണ്ടാല്‍ ഉടന്‍ തന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്.

ശ്വാസമെടുപ്പ് ശ്രദ്ധിക്കണം: ശ്വാസമെടുപ്പിലൂടെയും രോഗ ലക്ഷണങ്ങള്‍ കണാം . രണ്ട് മാസത്തിന് താഴെയുള്ള കുട്ടികള്‍ക്ക് 60ന് മുകളിലും, 2 മാസം മുതല്‍ 1 വയസുവരെ 50ന് മുകളിലും 1 വയസ് മുതല്‍ 5 വയസ്‌ വരെ 40ന് മുകളിലും 5 വയസ് മുതലുള്ള കുട്ടികള്‍ 30ന് മുകളിലും ഒരു മിനറ്റില്‍ ശ്വാസമെടുക്കുന്നത് കണ്ടാല്‍ ഡോക്‌ടറെ കാണിക്കേണ്ടതാണ്. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇത് നോക്കേണ്ടത്.

കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്:
· മാസ്‌ക് കൃത്യമായി ധരിക്കണം
· ചുമ, തുമ്മല്‍ ഉണ്ടെങ്കില്‍ തൂവാല ഉപയോഗിക്കണം
· കൈ കഴുകുന്നത് ശീലമാക്കണം

രക്ഷിതാക്കള്‍ അറിയേണ്ടത്:
· രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്
· കുട്ടികള്‍ക്ക് ഇഷ്‌ടമുള്ള പോഷകാഹാരം, പാനീയം എന്നിവ നല്‍കണം
· തണുത്ത ആഹാരമോ പാനീയമോ നല്‍കരുത്
· ആഹാരം അളവ് കുറച്ച് കൂടുതല്‍ തവണ നല്‍കുക
· പോഷണഗുണമുള്ള ചൂടുപാനീയങ്ങള്‍ നല്‍കണം (ഉദാ: ചൂട് കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് നല്‍കാം)
· പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങള്‍ നല്‍കണം
· രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണം
· അപായ സൂചനകള്‍ കണ്ടാല്‍ ഡോക്‌ടറെ കാണണം
· കൃത്യമായി മരുന്ന് നല്‍കണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.