തിരുവനന്തപുരം: ദുരിതബാധിതര്‍ക്കുള്ള അവശ്യവസ്‌തുക്കൾ ശേഖരിക്കാൻ ആരംഭിച്ച തിരുവനന്തപുരം നഗരത്തിലെ വിവിധ കളക്ഷന്‍ സെന്ററുകള് സജീവമായി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എസ്എംവി സ്‌കുളിലെ ക്യാമ്പില്‍ സഹായ പ്രവാഹം തുടരുകയാണ്. തിരുവനന്തപുരം നഗരസഭയുടെ നേതൃത്തില്‍ നഗരസഭയിലും വിമണ്‍സ് കോളജില്‍ ആരംഭിച്ച കളക്ഷന്‍ സെന്‍ററുകളും ആദ്യത്തെ തണുപ്പന്‍ പ്രതികരണം മാറി സജീവമായി.
ഇതിനകം പത്ത് ലോഡ് അവശ്യ സാധനങ്ങളാണ് ദുരിതബാധിത മേഖലകളിലേക്ക് അയച്ചത്. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നഗരസഭയിലെ കളക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തി. നിരവധി സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെ നേതൃത്വത്തിലും ദുരിത ബാധിതര്‍ക്കുള്ള അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രസ്‌ക്ലബ്ബിലും കളക്ഷന്‍ സെന്റര് പ്രവര്‍ത്തിക്കുന്നുണ്ട്.