ETV Bharat / state

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്; കേസ് നിലനില്‍ക്കുമോയെന്നത് പരിഗണിക്കാന്‍ അധികാരമില്ലെന്ന് നിയമ വിദഗ്‌ധര്‍ - latest news in kerala

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുമ്പോള്‍ കേസ് നിലനില്‍ക്കുമോ എന്നത് വീണ്ടും പരിഗണിക്കാന്‍ അധികാരമില്ലെന്ന് നിയമ വിദഗ്‌ധര്‍. ഹര്‍ജി ഏപ്രില്‍ 12ന് പരിഗണിക്കും. ഇതിനിടയിലാണ് നിയമ വിദഗ്‌ധരുടെ വ്യത്യസ്‌ത അഭിപ്രായങ്ങള്‍.

Relief fund diversion case updates  ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്  നിയമ വിദഗ്‌ധര്‍  ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്  ലോകായുക്ത  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍ വിനിയോഗം  ആര്‍എസ് ശശികുമാര്‍  മുഖ്യമന്ത്രി വാര്‍ത്തകള്‍  മുഖ്യമന്ത്രി പുതി്യ വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala  മുഖ്യമന്ത്രി പിണറായി വിജയന്‍
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ അഭിപ്രായ ഭിന്നത
author img

By

Published : Apr 4, 2023, 4:14 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തത്‌ സംബന്ധിച്ച ഹര്‍ജി ഏപ്രില്‍ 12ന് ലോകായുക്ത പരിഗണിക്കാനിരിക്കെ ഒരിക്കല്‍ തീര്‍പ്പ് കല്‍പ്പിച്ച ഒരു പ്രശ്‌നം വീണ്ടും പരിശോധിക്കാനുള്ള ലോകായുക്തയുടെ അധികാരം സംബന്ധിച്ച് നിയമ വിദഗ്‌ധര്‍ക്ക് ഇടയിലും വ്യത്യസ്‌ത വാദമുഖങ്ങള്‍ ഉയരുന്നു. വിധി സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വ്യത്യസ്‌ത അഭിപ്രായമുള്ളതിനാല്‍ കേസ് നിലനില്‍ക്കുന്നതാണോ എന്ന് വീണ്ടും പരിശോധിക്കാന്‍ ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും അടങ്ങിയ മൂന്നംഗ ഫുള്‍ ബഞ്ചിന് വിട്ട നടപടിയിലാണ് വ്യത്യസ്‌ത നിയമ കുരുക്കുകള്‍ നിയമ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്ത നിയമ പ്രകാരം ഒരു ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം മാത്രമാണ് കേസ് ഫയലില്‍ സ്വീകരിക്കുന്നത്.

ഹര്‍ജിക്കാരനായ ആര്‍എസ് ശശികുമാര്‍ ഇത് സംബന്ധിച്ച ഹര്‍ജി ലോകായുക്തയില്‍ ഫയല്‍ ചെയ്യുന്നത് 2019 ജനുവരി 14നാണ്. ഇതിന്‍റെ പ്രാഥമിക വാദം 2019 സെപ്‌റ്റംബറില്‍ പൂര്‍ത്തിയാക്കി. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് കേസ് നിലനില്‍ക്കുന്നതാണെന്ന് വിധിച്ച ശേഷമാണ് 2022 ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 18 വരെ അന്തിമവാദം നടത്തിയത്. അതായത് ഒരിക്കല്‍ കേസ് നിലനില്‍ക്കുന്നതാണെന്ന് ലോകായുക്ത കണ്ടെത്തിയ കേസ് വീണ്ടും നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കുന്നതിന് നിയമ തടസം ഉണ്ടെന്നാണ് നിയമവിദഗ്‌ധരുടെ വാദം.

സിവില്‍ പ്രൊസീജിയർ കോഡ് (സിപിസി) പ്രകാരമാണ് ലോകായുക്ത കേസ് പരിഗണിക്കുന്നത്. സിപിസി 11-ാം വകുപ്പ് പ്രകാരം റെസ് ജൂഡിക്കേഷന്‍ തടസം അഥവാ ഒരിക്കല്‍ തീര്‍പ്പാക്കിയ കേസ് വീണ്ടും പരിഗണിക്കുന്ന തടസം ഈ കേസിനുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത് സിപിസി 11-ാം വകുപ്പ് പ്രകാരം ഈ കേസ് നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ ലോകായുക്ത ഫുള്‍ ബഞ്ചിന് അധികാരമില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.

more read: 'ലോകായുക്ത വിധിയില്‍ വ്യക്തതയില്ല' ; ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും

അതിനിടെ കേസിന് അനുകൂലമായ വിധിയുണ്ടാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് ഹര്‍ജിക്കാരനായ ആര്‍.എസ്‌ ശശികുമാര്‍. ലോകായുക്തയുടെ ഫുള്‍ ബഞ്ചിന് മുന്നില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്ന കാര്യവും സജീവ പരിഗണനയിലാണെന്ന് ശശികുമാര്‍ പറഞ്ഞു. താന്‍ മന്ത്രിസഭയ്‌ക്കെതിരെ അല്ല കേസ് ഫയല്‍ ചെയ്‌തതെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയാണ് ഹര്‍ജി ഫയല്‍ ചെയ്‌തതെന്നുമാണ് ശശി കുമാര്‍ ചൂണ്ടിക്കാട്ടുന്നത്.

മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങള്‍ക്ക് മന്ത്രിമാര്‍ക്ക് ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ശശികുമാര്‍ പറയുന്നു. മാര്‍ച്ച് 31 നാണ് ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ലോകായുക്ത വിധി പറയാതെ വീണ്ടും പരിഗണിക്കാനായി ഫുള്‍ ബെഞ്ചിലേക്ക് മാറ്റിയത്. ഫുള്‍ ബെഞ്ചിന് വിട്ട ഹര്‍ജി ലോകായുക്തയും രണ്ട് ഉപലോകായുക്തയും അടങ്ങിയ ബെഞ്ചാവും പരിഗണിക്കുക. ഇതിനിടെയാണ് വിദഗ്‌ധരുടെ അഭിപ്രായം വ്യത്യാസം.

more read: ലോകായുക്ത വിധി നിയമപരം, കോണ്‍ഗ്രസിന്‍റേത് അനാവശ്യ ആരോപണം, ഭീഷണിക്ക് വഴങ്ങുന്നയാളെ ജഡ്‌ജിയെന്ന് പറയാനാകില്ല : എംവി ഗോവിന്ദന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.