തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ എല്ലാം യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്‌ച(04.08.2022) വരെ മഴ ശക്തമായി തുടരും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഏറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ടും തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
മറ്റ് ജില്ലകളില്‍ എല്ലാം യെല്ലോ അലര്‍ട്ടാണ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് കാലവര്‍ഷം സജീവമാക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ നാല് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഏഴ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇറിഗേഷന്‍, കെഎസ്‌ഇബി, മോട്ടോര്‍ വെഹിക്കിള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പൊലീസ്, ഐ എം പി ആര്‍ ഡി, ഫിഷറീസ് വകുപ്പുകള്‍ക്ക് പുറമെ സിവില്‍ ഡിഫന്‍സ് സേനയും എമര്‍ജന്‍സി സെന്‍ററിന്‍റെ ഭാഗമായിരിക്കും.
നിലവിലുള്ള ദുരന്തനിവാരണ സേനയെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകള്‍ നിയോഗിക്കും. ചെന്നൈയിലെ ആര്‍ക്കോണത്തുള്ള എന്‍ഡിആര്‍എഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക. ജില്ല തല എമര്‍ജന്‍സി കേന്ദ്രങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Also Read: കനത്ത മഴ: തിരുവനന്തപുരത്തെ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു