ETV Bharat / state

സ്‌കൂള്‍ കലോത്സവ നടത്തിപ്പിലെ വീഴ്‌ച: തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫിസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത - ഇന്നത്തെ പ്രധാന വാര്‍ത്ത

2022ലെ സബ്‌ജില്ലാതല സ്‌കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫിസർ ശ്രീ സുരേഷ് ബാബു ആർ.എസിന് എതിരെ പട്ടം ഗവ. ഗേൾസ് സ്‌കൂളിലെ വിദ്യാർഥിനികൾ നല്‍കിയ പരാതിയിലാണ് നടപടി

school kalotsavam  trivandrum district education officer  lokayukta  lokayukta recommendation of action  education officer  pattam govt girls school  appeal in school kalotsavam  latest news in trivandrum  latest news today  സ്‌കൂള്‍ കലോത്സവ നടത്തിപ്പിലെ വീഴ്‌ച  തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫീസർ  വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടി  സുരേഷ് ബാബു  സുരേഷ് ബാബു ആർ എസ്  പട്ടം ഗവ ഗേൾസ് സ്‌കൂള്‍  സബ്‌ജില്ലാതല സ്‌കൂൾ കലോത്സവ  അപ്പീൽ കമ്മിറ്റി ചെയർമാനായി  ഒപ്പന  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സ്‌കൂള്‍ കലോത്സവ നടത്തിപ്പിലെ വീഴ്‌ച; തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത
author img

By

Published : Mar 1, 2023, 4:33 PM IST

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവ നടത്തിപ്പിൽ വീഴ്‌ച വരുത്തിയ തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫിസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത. 2022ലെ സബ്‌ജില്ലാതല സ്‌കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫിസർ ശ്രീ സുരേഷ് ബാബു ആർ.എസിന് എതിരെയുള്ള നടപടിക്കാണ് ശുപാർശ. പട്ടം ഗവ. ഗേൾസ് സ്‌കൂളിലെ വിദ്യാർഥിനികൾ കലോത്സവ നടത്തിപ്പിലെ വീഴ്‌ചകൾ ചൂണ്ടികാട്ടി സംഘാടകർക്ക് എതിരെ നല്‍കിയ പരാതിയിലാണ് നടപടി.

നൃത്ത ഇനമായ ഒപ്പനയിൽ മത്സരിച്ച പരാതിക്കാരുടെ അപ്പീൽ കലോത്സവ മാനുവലിൽ നിഷ്‌കർഷിച്ച പ്രകാരമല്ല തീർപ്പാക്കിയതെന്ന് ലോകായുക്ത അന്വേഷണത്തിൽ കണ്ടെത്തി. സ്‌കൂൾ കലോത്സവങ്ങളിലെ അപ്പീൽ തീർപ്പാക്കൽ ഉദ്യോഗസ്ഥർ വെറും പ്രഹസനമാക്കി മാറ്റിയെന്ന് നിരീക്ഷിച്ച ലോകായുക്ത ഡിവിഷൻ ബെഞ്ച്, ലോകായുക്ത ആക്റ്റ് സെക്ഷൻ 12 പ്രകാരം റിപ്പോർട്ട് സമർപ്പിക്കുവാൻ കോംപീറ്റന്‍റ് അതോറിറ്റിയായ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.