ETV Bharat / state

നവ കേരള സദസ്; 45127 റേഷൻ കാർഡുകൾ കൂടി മുൻഗണന കാർഡുകളാകും - നവ കേരള സദസ് പരാതി പരിഹാരം

45127 Ration Cards Also Will Be Converted To Priority Category: രണ്ടാം പിണറായി സർക്കാരിന് കീഴിൽ 45127 റേഷൻ കാർഡുകൾ കൂടി മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നു. ഇതോടെ തരം മാറ്റിയ മുൻഗണന കാർഡുകളുടെ എണ്ണം 412913 ആകും.

45127 priority Ration cards  Minister G R Anil  നവ കേരള സദസ് പരാതി പരിഹാരം  റേഷൻ കാർഡുകൾ മുൻഗണന പട്ടികയിൽ
45127 Ration Cards Also Will Be Converted To Priority Category
author img

By ETV Bharat Kerala Team

Published : Jan 17, 2024, 6:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 45127 റേഷൻ കാർഡുകൾ കൂടി മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നു (45127 Ration Cards Also Will Be Converted To Priority Category). മഞ്ഞ കാർഡുകളും പിങ്ക് കാർഡുകളും ഉൾപ്പെടുന്ന മുൻഗണന കാർഡിനായി 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവ കേരള സദസിൽ ലഭിച്ചിട്ടുള്ള അപേക്ഷയും പരിശോധിച്ചാണ് നടപടി. ഇതോടെ രണ്ടാം പിണറായി സർക്കാരിന് കീഴിൽ തരം മാറ്റിയ മുൻഗണന കാർഡുകളുടെ എണ്ണം 412913 ആകുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കാർഡുകളുടെ വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് അയ്യങ്കാളി ഹാളിൽ വെച്ച് നടക്കും.

നവ കേരള സദസുമായി ബന്ധപ്പെട്ട് 19845 അപേക്ഷകളാണ് ഭക്ഷ്യ വകുപ്പിന് ലഭിച്ചത്. ഇതിൽ മുൻഗണന തരം മാറ്റാനായി ലഭിച്ചത് 12330 അപേക്ഷകളാണ്. ഇവയിൽ 45127 കാർഡുകളാണ് നാളെ വിതരണം ചെയ്യുക.

സംസ്ഥാനത്തെ നീല വെള്ളക്കാരുടെ മകൾക്ക് നൽകേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിലയിനത്തിൽ ഒരുമാസം സംസ്ഥാന സർക്കാർ ശരാശരി 28 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഗതാഗത കൈകാര്യം, ഗോഡൗൺ വാടക, ജീവനക്കാർക്കുള്ള ശമ്പളം, മറ്റനുബന്ധ ചെലവുകൾ എന്നീ ഇനങ്ങളിലായി പ്രതിവർഷം 252 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുമ്പോൾ ഇതിൽ 32.4 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ വഹിക്കുന്നതെന്ന് ജി ആർ അനിൽ വ്യക്തമാക്കി.

റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഇനത്തിൽ സംസ്ഥാന സർക്കാർ പ്രതിമാസം 27 കോടി രൂപ ചെലവാക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വിഹിതമായി 4.5 കോടി രൂപ മാത്രമാണ് ഇതിൽ ലഭിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

ഈ ഒരു സ്ഥിതിയിൽ ചെറിയ കുടിശ്ശികയുടെ പേരിൽ പണി മുടക്കിലേക്ക് പോകുന്നത് നല്ലതല്ല എന്നും റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് ജനങ്ങളോട് ബാധ്യതയുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

Also Read: പ്രഖ്യാപനം വാക്കിലൊതുങ്ങി; കാലാവധി കഴിഞ്ഞിട്ടും നവകേരള സദസിലെ പരാതികൾക്ക് പരിഹാരമായില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.