തിരുവനന്തപുരം: അനർഹമായി കൈവശം വച്ചിരുന്ന 55 മുൻഗണന (ബിപിഎല്‍) റേഷൻ കാർഡുകൾ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് റേഷൻ കാർഡുകൾ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത കാർഡ് ഉടമകളിൽ ഭൂരിഭാഗവും 1000 സ്ക്വയർ ഫീറ്റിനു മുകളിൽ വലിപ്പമുള്ള വീടും വാഹനങ്ങളും കൈവശമുള്ളവരാണ്. പലരുടെയും മക്കൾ വിദേശത്ത് ജോലി ചെയ്യുന്നവരുമാണ്. ഇവരുടെ കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റിയതായും കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.