തിരുവനന്തപുരം: ലോക കേരളസഭയില്‍ നിന്നും വിട്ടു നിന്ന പ്രതിപക്ഷത്തിനെതിരെ റസൂല്‍ പൂക്കുട്ടി. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇത്തരത്തിലുള്ള സഭകളില്‍ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കുകയാണ് വേണ്ടത്. കക്ഷി രാഷ്ട്രീയം മറന്ന് അവര്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കണമെന്നും മാറി നിന്ന രാഷ്ട്രീയക്കാര്‍ അതിനു വേണ്ടി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒരുമിച്ചു നിന്ന ഒന്നാം ലോക കേരളസഭ ലോകത്തിനു മുന്നില്‍ മികച്ച മാതൃകയായിരുന്നു. കുടിയേറ്റക്കാരുടെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു. ലോക കേരളസഭ മികച്ച അനുഭവമാണ് സമ്മാനിച്ചത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും അവരെ മുഖ്യധാരയിലേക്കും ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരുന്നതിനും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന ഈ നീക്കം അഭിനന്ദനാര്‍ഹമാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.