തിരുവനന്തപുരം: അപൂർവമായ അൽ ബിനോ ഇനത്തിൽപ്പെട്ട പാമ്പിനെ പിടികൂടി. പാമ്പുപിടിത്തക്കാരൻ ലാലുവാണ് പാറശ്ശാല ഉച്ചക്കടയിലെ റോബിൻസണിന്‍റെ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടിയത്. ഉത്തരേന്ത്യയിലെ വരണ്ട പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന അപൂർവ ഇനം പാമ്പിനെയാണ് പിടികൂടിയത്. ബോവാ ഇനത്തിൽപ്പെട്ട ഇത്തരം പാമ്പുകളെ കേരളത്തിൽ അത്യപൂർവമായി മാത്രമേ കണ്ടുവരാറുള്ളു എന്നാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്. മഞ്ഞനിറത്തിൽ ചുവന്ന കണ്ണുകളോട് കൂടിയ ഈ പാമ്പ് നിരുപദ്രവകാരികളും ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടിട്ടുള്ളവയുമാണ്.
പാറശ്ശാലയിൽ അപൂർവയിനം പാമ്പിനെ പിടികൂടി - പാമ്പിനെ പിടികൂടി
ബോവാ ഇനത്തിൽപ്പെട്ട ഇത്തരം പാമ്പുകൾ നിരുപദ്രവകാരികളും ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടിട്ടുള്ളവയുമാണ്.