തിരുവനന്തപുരം: കോടിയേരിയുടെ രാജി വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്‍ തെറ്റ് ചെയ്താല്‍ പിതാവിനും ഉത്തരവാദിത്തമുണ്ടെന്ന് തെളിഞ്ഞു. കോടിയേരിയുടെ മാറ്റം ഗുരുതരമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്.
സി.പി.എമ്മിന് ഒരു കാലത്തും ഇങ്ങനെയൊരവസ്ഥയുണ്ടായിട്ടില്ല. ആദ്യം രാജിവയ്‌ക്കേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി ഇപ്പോള്‍ ഒഴിയുന്നില്ലെങ്കില്‍ അപമാന ഭാരത്താല്‍ ഒഴിയേണ്ടിവരും. കോടിയേരിയുടെ പാത പിണറായിയും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കോടിയേരി ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്ന് തെളിഞ്ഞിരിക്കയാണെന്നും ചെന്നിത്തല പറഞ്ഞു.