തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിൻ്റെ ഏഴു പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയന്ത്രണങ്ങൾ ലംഘിച്ചുള്ള പാർട്ടി സമ്മേളനങ്ങളും
കൊവിഡ് രോഗികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിനുള്ള പിഴവും അടക്കമാണ് ചെന്നിത്തല ഉന്നയിക്കുന്നത്.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്‍റെ പിഴവുകള്‍; അക്കമിട്ട് നിരത്തി ചെന്നിത്തല ചെന്നിത്തല ചൂണ്ടിക്കാണിക്കുന്ന സർക്കാരിൻ്റെ പിഴവുകൾ1. നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി സമ്മേളനങ്ങൾ നടത്തി രോഗവ്യാപനം കലശലാക്കി.2. സമയത്തിന് കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചില്ല. കുടുംബശ്രീ തിരഞ്ഞെടുപ്പുപോലെ ആൾക്കൂട്ടം ഉണ്ടാക്കുന്ന പരിപാടികൾ നിയന്ത്രിച്ചില്ല. 3. മൂന്നാം തരംഗം വരികയാണെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും മുന്നൊരുക്കങ്ങൾ നടത്തിയില്ല.4. ആശുപത്രികളിൽ മരുന്നോ മറ്റ് സംവിധാനങ്ങളോ ഒരുക്കിയില്ല.5. കൊവിഡ് രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കാനാണ് സർക്കാർ പറയുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ വീടുകളിൽ വൈദ്യസഹായം എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കിയില്ല. 6. വീടുകളിൽ എല്ലാവർക്കും ഒന്നിച്ച് രോഗബാധയുണ്ടായാൽ പുറത്തിറങ്ങാൻ കഴിയാത്ത ഒട്ടനവധി കേസുകളുണ്ട്. ഇവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയില്ല.
സാമൂഹ്യ അടുക്കള സംവിധാനം ഇത്തവണ ആരംഭിച്ചില്ല. പ്രാഥമിക ചികിത്സയ്ക്കുള്ള സിഎഫ്‌എൽടിസികൾ കാലേകൂട്ടി സജ്ജമാക്കിയിട്ടില്ല. (പഞ്ചായത്ത് തലത്തിൽ ഇവ ഇനിയെങ്കിലും ആരംഭിക്കണം).
7. രോഗവ്യാപനം കാരണം തൊഴിൽ നഷ്ടമായവർക്ക് സഹായമെത്തിക്കുന്നില്ല.