ETV Bharat / state

മൻസൂർ വധം ഐപിഎസുകാരന്‍ അന്വേഷിക്കണം ; ബെഹ്റയ്ക്ക് ചെന്നിത്തലയുടെ കത്ത് - മൻസൂർ വധക്കേസ്

ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും തെളിവ് നശിപ്പിക്കാനും കേസന്വേഷണം അട്ടിമറിക്കാനുമാണ് ശ്രമം നടക്കുന്നതെന്നും കത്തില്‍ രമേശ് ചെന്നിത്തല.

Ramesh chennithala  Ramesh chennithala gave letter to loknath behra  Ramesh chennithala gave letter to DGP  ലോക്‌നാഥ് ബഹ്റക്ക് കത്തു നൽകി ചെന്നിത്തല  മൻസൂർ വധക്കേസ്  മൻസൂർ കൊലപാതകം
മൻസൂർ വധമന്വേഷിക്കാൻ ഐപിഎസുകാരന്‍ വേണം; ലോക്‌നാഥ് ബഹ്റക്ക് കത്തു നൽകി ചെന്നിത്തല
author img

By

Published : Apr 10, 2021, 5:24 PM IST

Updated : Apr 10, 2021, 7:09 PM IST

തിരുവനന്തപുരം: കൂത്തുപറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവം ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തുനൽകി.

Read more: മൻസൂർ വധം: അന്വേഷണത്തിന് ഐപിഎസുകാരന്‍ വേണമെന്ന് ചെന്നിത്തല

ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല. തെളിവ് നശിപ്പിക്കാനും കേസന്വേഷണം അട്ടിമറിക്കാനും ശ്രമം നടക്കുന്നു. ഭരണകക്ഷിയായ സിപിഎമ്മിൻ്റെ നേതൃത്വത്തിലാണ് അട്ടിമറി ശ്രമം ഉണ്ടാകുന്നത്.

നിലവിലെ അന്വേഷണത്തിലൂടെ യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷനേതാവ് കത്തിൽ വ്യക്തമാക്കുന്നു.

Last Updated : Apr 10, 2021, 7:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.