ETV Bharat / state

ശശി കലിംഗയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്

നാടക വേദിയുടെ കരുത്തുമായി സിനിമയിൽ എത്തി വലിയ സംഭാവനകൾ നൽകിയ ഒരു അതുല്യ കലാകാരൻ കൂടി മണ്മറഞ്ഞു പോവുകയാണെന്ന് രമേശ്‌ ചെന്നിത്തല തന്‍റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കലിംഗ ശശി  അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല  സിനിമ നടൻ  മലയാളം സിനിമ നടൻ
പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല
author img

By

Published : Apr 7, 2020, 10:27 AM IST

തിരുവനന്തപുരം: പ്രമുഖ നാടക - ചലച്ചിത്ര നടൻ ശശി കലിംഗയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചനം അറിയിച്ചു. അഞ്ഞൂറോളം നാടകങ്ങളിൽ അവിസ്മരണീയമായ വേഷങ്ങൾ അവതരിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമാരംഗത്തു എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്‍റെ അഭിനയസിദ്ധിയെ വെള്ളിത്തിരയിലും പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാടക വേദിയുടെ കരുത്തുമായി സിനിമയിൽ എത്തി വലിയ സംഭാവനകൾ നൽകിയ ഒരു അതുല്യ കലാകാരൻ കൂടി മണ്മറഞ്ഞു പോവുകയാണെന്ന് രമേശ്‌ ചെന്നിത്തല തന്‍റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചയായിരുന്നു നടൻ കലിംഗ ശശി അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.