ETV Bharat / state

ബിനോയ് കോടിയേരി സംഭവം: കോടിയേരിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് രമേശ് ചെന്നിത്തല - സിപിഎം സംസ്ഥാന സെക്രട്ടറി

കേസിന്‍റെ സത്യാവസ്ഥ എന്താണെന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും അതിനാല്‍ നിക്ഷപക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

രമേശ് ചെന്നിത്തല
author img

By

Published : Jun 23, 2019, 6:20 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് വ്യക്തിപരമായ കാര്യമാണെന്നും അതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പറഞ്ഞ് സിപിഎമ്മിനും കോടിയേരിക്കും ഒഴിഞ്ഞുമാറാനാവില്ല. ഇക്കാര്യത്തില്‍ സത്യാവസ്ഥ എന്താണെന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതിനാല്‍ നിക്ഷപക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. ഈ കേസില്‍ ഇര പറഞ്ഞതില്‍ സത്യമുണ്ടെങ്കില്‍ അവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിലെ അപചയത്തിന്‍റെ പ്രതിഫലനമാണ് ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എല്ലാത്തിനേയും വെള്ളപൂശുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് സിപിഎം ഒരു പാഠവും പഠിക്കുന്നില്ല എന്നാണ് അവരുടെ പ്രതികരണത്തില്‍ നിന്ന് കാണുന്നത്. സിപിഎമ്മിനുള്ളില്‍ നിന്നുയരുന്ന പീഢനപരാതികള്‍ പാര്‍ട്ടി തന്നെ അന്വേഷിച്ച് ഒതുക്കുന്നതാണ് ഈ അടുത്ത കാലത്ത് കണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വളം വച്ചു കൊടുക്കലാണത്. അതിന്‍റെ തുടര്‍ച്ചായാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Intro:സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
ഇത് വ്യക്തിപരമായ കാര്യമാണെന്നും അതുമായി തങ്ങള്‍ക്ക്  ബന്ധമില്ലെന്നും പറഞ്ഞ് സി.പി.എമ്മിനും കോടിയേരിക്കും  ഒഴിഞ്ഞുമാറാനാവില്ല. 
ഇക്കാര്യത്തില്‍ സത്യാവസ്ഥ എന്താണെന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താത്പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.Body:അതിനാല്‍ നിക്ഷപക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. ഈ കേസില്‍ ഇര പറഞ്ഞതില്‍ സത്യമുണ്ടെങ്കില്‍ അവര്‍ക്ക് നീതി ഉറപ്പാക്കണം. 
സി.പി.എമ്മിലെ അപചയത്തിന്റെ പ്രതിഫലനമാണ് ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എല്ലാത്തിനേയും വെള്ളപൂശുന്ന സമീപനമാണ്  പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് സി.പി.എം ഒരു പാഠവും പഠിക്കുന്നില്ല എന്നാണ് അവരുടെ പ്രതികരണത്തില്‍ നിന്ന് കാണുന്നത്. 
സി.പി.എമ്മിനുള്ളില്‍ നിന്നുയരുന്ന  പീഢനപരാതികള്‍ പാര്‍ട്ടി തന്നെ അന്വേഷിച്ച് ഒതുക്കുന്നതാണ് ഈ അടുത്ത കാലത്ത് കണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വളം വച്ചു കൊടുക്കലാണത്. അതിന്റെ തുടര്‍ച്ചായാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Conclusion:ഇ ടി വി ഭാ ര ത്

തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.