ETV Bharat / state

ആരോപണങ്ങളിൽ ബന്ധമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുമ്പോൾ മാനസിക വിഭ്രാന്തിയുള്ളവരെ പോലെയാണ് തോന്നുന്നതെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാ കാര്യത്തിലും തനിക്കും ഓഫീസിനും ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈകഴുകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

ചെന്നിത്തല  തിരുവനന്തപുരം രമേശ് ചെന്നിത്തല  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  സ്വർണക്കടത്ത് കേസിലും ലൈഫ് മിഷനിലും  Ramesh Chennithala against Kerala CM  chennithala and pinarayi vijayan  allegations against chief minister  gold case
ചെന്നിത്തല
author img

By

Published : Aug 30, 2020, 5:21 PM IST

Updated : Aug 30, 2020, 5:53 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയും എല്ലാവരെയും തള്ളിപ്പറഞ്ഞും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷനിലും ഉയർന്ന ആരോപണങ്ങളിൽ തനിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ കാര്യത്തിലും തനിക്കും ഓഫീസിനും ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈകഴുകാനാണ് ശ്രമം.

എല്ലാ കാര്യത്തിലും തനിക്കും ഓഫീസിനും ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വലംകൈയായ മാധ്യമ ഉപദേഷ്‌ടാവിനെ തള്ളിപ്പറഞ്ഞത് മോശമാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുമ്പോൾ മാനസിക വിഭ്രാന്തിയുള്ളവരെ പോലെയാണ് തോന്നുന്നതെന്നും ചെന്നിത്തല ആരോപിച്ചു. പിഎസ്‌സി ലിസ്റ്റ് റദ്ദായതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതിന്‍റെ ഉത്തരവാദിത്വം സർക്കാരിനാണ്. സർക്കാരിന്‍റെ അലംഭാവമാണ് ആത്മഹത്യയ്ക്ക് കാരണം. നിയമനം വൈകിയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണുള്ളതെന്നും എല്ലാ ലിസ്റ്റുകളുടെയും കാലാവധി ആറ് മാസം നീട്ടി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിമർശിക്കുന്നവരുടെ മൂക്ക് അരിയമെന്നാണ് പിഎസ്‌സി ചെയർമാൻ വെല്ലുവിളിക്കുന്നത്. ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയും ചെറുപ്പക്കാരുടെ ജീവിതം കൊണ്ട് പിഎസ്‌സി പന്താടുകയാണ്. മാഹി ബൈപാസിന്‍റെ കാര്യം നിയമസഭയിലടക്കം നേട്ടമായി പറഞ്ഞത് മുഖ്യമന്ത്രിയാണ്. നേട്ടം എന്ന് പറഞ്ഞ് ഊറ്റം കൊള്ളുന്നവർ കോട്ടം വരുമ്പോൾ ഏറ്റെടുക്കണമെന്നും അല്ലാതെ മറ്റാരുടെയും തലയിൽ വച്ച് രക്ഷപ്പെടാനല്ല ശ്രമിക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Last Updated : Aug 30, 2020, 5:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.