തിരുവനന്തപുരം: ഭരണഘടന സ്ഥാപനമായ സിഎജിയെ വെല്ലുവിളിക്കുന്ന സർക്കാർ നിലപാട് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. സിഎജി സർക്കാരിൻ്റെ കള്ളക്കളികൾ പുറത്തു കൊണ്ടുവരുമ്പോൾ സർക്കാരിനെ അട്ടിമറിക്കാൻ ആണെന്നാണ് ആരോപണം. എന്നാൽ ആറ് മാസം കഴിയുമ്പോൾ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അട്ടിമറിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കിഫ്ബിയിലെ പണം മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതല്ല. എല്ല മണ്ഡലങ്ങളിലും നടപ്പാക്കണം. തൻ്റെ മണ്ഡലത്തിൽ കിഫ്ബി വഴി ഒരു വികസനവും നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ എംഎൽഎമാരോട് അവഗണനയാണ്. കിഫ്ബിയിലെ അഴിമതി ചൂണ്ടിക്കാണിച്ചാൽ വികസനം തടസപ്പെടുത്തിയെന്ന് പറയും. ഞങ്ങൾ ഒരു വികസനവും തടസപ്പെടുത്തിയിട്ടില്ല. വികസന പദ്ധതികൾ കടലാസിൽ മാത്രമാണ്. ഒരു വികസനവും നടക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.