ETV Bharat / state

'എന്ത് വാർത്ത എഴുതണമെന്ന് സർക്കാർ തീരുമാനിക്കുന്ന സ്ഥിതി' ; മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് വലിയ വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല - കോണ്‍ഗ്രസ്

കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്‌റ്റ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല

ramesh chennithala  journalist  journalist challenge  congress  journalist march  ldf government  സർക്കാർ  വാർത്ത  മാധ്യമപ്രവര്‍ത്തകര്‍  മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി  രമേശ് ചെന്നിത്തല  കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്‌റ്റ്  സെക്രട്ടറിയേറ്റ് മാർച്ച്  കോണ്‍ഗ്രസ്  എല്‍ഡിഎഫ്‌
'എന്തു വാർത്ത എഴുതണമെന്ന് സർക്കാർ തീരുമാനിക്കുന്ന സ്ഥിതി'; മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് വലിയ വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല
author img

By

Published : Jun 26, 2023, 10:06 PM IST

കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്‌റ്റിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ രമേശ് ചെന്നിത്തല

തിരുവനന്തപുരം : മാധ്യമങ്ങൾക്ക് സംസ്ഥാന സർക്കാർ അപ്രഖ്യാപിത സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകർക്ക് നേരെ കേസെടുത്തും പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്‌റ്റ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

എന്ത് വാർത്ത എഴുതണമെന്ന് സർക്കാർ തീരുമാനിക്കുന്ന സ്ഥിതിയാണ്. ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല. മാധ്യമപ്രവർത്തകർ തെരുവിലിറങ്ങി സമരം ചെയ്യേണ്ട സാഹചര്യം ദൗർഭാഗ്യകരമാണ്.

മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് വലിയ വെല്ലുവിളിയും ഭീഷണിയും : സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. സമരത്തിലേക്ക് മാധ്യമപ്രവർത്തകരെ തള്ളി വിടുകയാണ് സർക്കാർ ചെയ്‌തത്. മാധ്യമപ്രവർത്തകർക്ക് പരിരക്ഷയും പരിഗണനയും എല്ലാ കാലത്തും സർക്കാറുകൾ ഉറപ്പാക്കിയിരുന്നു.

എന്നാൽ ഇന്ന് സ്ഥിതി മാറി. വലിയ വെല്ലുവിളിയും ഭീഷണിയുമാണ് മാധ്യമപ്രവർത്തകർ നേരിടുന്നത്. ഇത് ജനാധിപത്യത്തിന് ചേർന്നതല്ല.

നിയമസഭയിലും സെക്രട്ടറിയേറ്റിലും മാധ്യമപ്രവർത്തകർക്കുള്ള വിലക്ക് ശരിയായ നടപടിയല്ല. കൊവിഡ് കാലത്താണ് ഇത്തരത്തിലുള്ള വിലക്കുകൾ കൊണ്ടുവന്നത്. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞിട്ടും ഈ വിലക്കുകൾ തുടരുകയാണ്.

ഈ നടപടിയാണ് ആദ്യം പിൻവലിക്കേണ്ടത്. ഈ വിലക്കുകൾക്ക് പിന്നിലുള്ള യുക്തി എന്തെന്ന് ഇതുവരെ മനസിലായിട്ടില്ല. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമപ്രവർത്തകരുടെ ജോലിയാണ്.

അതിന്‍റെ പേരിൽ കേസെടുത്ത് പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ച് ഭീഷണിപ്പെടുത്തിയാൽ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടക്കില്ല. ഒരു ജനാധിപത്യ സർക്കാറിന് ചേരുന്നതല്ല ഈ പ്രവർത്തനം. ഇനിയും കേസെടുക്കും എന്നാണ് ഭരണത്തിലുള്ളവർ പറയുന്നതെന്നും ഇത് അഹങ്കാരമാണെന്നും ഇത് അംഗീകരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമരത്തിലെ ആവശ്യങ്ങള്‍ : മാധ്യമപ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, മാധ്യമപ്രവർത്തകരുടെ സെക്രട്ടറിയേറ്റ് പ്രവേശനം പുനഃസ്ഥാപിക്കുക, നിയമസഭ ചോദ്യോത്തര വേള ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കുക, ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ വർധന പൂർണമായി നടപ്പാക്കുക, നിർത്തലാക്കിയ മാധ്യമപ്രവർത്തക പെൻഷൻ സെക്ഷൻ പുനസ്ഥാപിക്കുക, കരാർ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ യു ഡ ബ്ല്യു ജെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട് എം വി വിനീത, ജനറൽ സെക്രട്ടറി കിരൺ ബാബു എന്നിവർ മാർച്ചിന് നേതൃത്വം നൽകി. എച്ച്എംഎസ് അഖിലേന്ത്യ കമ്മിറ്റി അംഗം സി പി ജോൺ ഐ എൻ ടി യു സി ജില്ല സെക്രട്ടറി മീനാങ്കൽ കുമാർ ബിഎംഎസ് ജില്ല സെക്രട്ടറി കെ ജയകുമാർ തുടങ്ങിയ ട്രേഡ് യൂണിയൻ നേതാക്കളും മാർച്ചിനെ അഭിസംബോധന ചെയ്‌തു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. സംസ്ഥാനത്തുടനീളമുള്ള മാധ്യമപ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് : അതേസമയം, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ നടക്കുന്ന വേട്ടയാടല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സുധാകരനെ ഒരു കാര്യവുമില്ലാതെയാണ് കേസില്‍പ്പെടുത്തിയതെന്നും അദ്ദേഹത്തെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.