ETV Bharat / state

ഇടതുമുന്നണിയുടെ രാജ്യസഭ  സ്ഥാനാര്‍ഥികളെ ഇന്നറിയാം - rajya sabha election

ഒരു സീറ്റ് ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന് നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്.

സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥികൾ  സിപിഎം രാജ്യസഭാംഗം  സിപിഎം രാജ്യസഭ  സിപിഎം  രാജ്യസഭാ  rajya sabha election cpm candidate selection today  rajya sabha election cpm candidate selection  rajya sabha election cpm candidate  rajya sabha election cpm  rajya sabha election  rajya sabha
സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥികളെ ഇന്നറിയാം
author img

By

Published : Apr 16, 2021, 9:23 AM IST

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ നിലവിലെ നിയസഭയിലെ ഭൂരിപക്ഷം അനുസരിച്ച് രണ്ട് സീറ്റുകളില്‍ ഇടതു മുന്നണിക്ക് വിജയിക്കാന്‍ സാധിക്കും. ഈ രണ്ടു സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഒരു സീറ്റ് ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന് നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്.

കഴിഞ്ഞ തവണ രാജ്യസഭാ സീറ്റില്‍ ഒഴിവ് വന്നപ്പോഴും ചെറിയാന്‍ ഫിലിപ്പിനെ പരിഗണിച്ചിരുന്നു. പക്ഷേ മുതിര്‍ന്ന നേതാക്കള്‍ വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് എളമരം കരീമിനെ മത്സരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ഒരു സീറ്റ് ചെറിയാന്‍ ഫിലിപ്പിന് തന്നെ ലഭിച്ചേക്കും. മറ്റൊരു സീറ്റിലേക്ക് നിരവധി പേര്‍ പരിഗണനയിലുണ്ട്. നിലവില്‍ കാലവധി കഴിയുന്ന കെ.കെ.രാഗേഷിന് ഒരവസരം കൂടി നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ വേണമെന്ന തീരുമാനമാണെങ്കില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവര്‍ പരിഗണിക്കപ്പെടാം. ഇത്തവണ നിയമസഭാ മത്സരരംഗത്തില്ലാത്ത മന്ത്രിമാരാണിവര്‍. ഇത് കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവലോകനവും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.