ETV Bharat / state

കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധമെന്ന് രാജ്‌നാഥ് സിംഗ് - ldf

ശബരിമല ആചാര സംരക്ഷണത്തിനായി നിയമനിർമ്മാണം നടത്തുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു

ഇഡിക്കെതിരായ ജ്യുഡീഷ്യൽ അന്വേഷണം നിർഭാഗ്യകരം: രാജ്‌നാഥ് സിംഗ്  ഇഡിക്കെതിരായ ജ്യുഡീഷ്യൽ അന്വേഷണം  ജ്യുഡീഷ്യൽ അന്വേഷണം  രാജ്‌നാഥ് സിംഗ്  കേന്ദ്ര പ്രതിരോധ മന്ത്രി  ശബരിമല  ഏകീകൃത സിവിൽ കോഡ്  എൽ.ഡി.എഫ്  യു.ഡി.എഫ്  ബി.ജെ.പി  Judicial inquiry against ED  രാജ്‌നാഥ് സിംഗ് തെരഞ്ഞെടുപ്പ് പ്രചാരണം  Rajnath Singh  Rajnath Singh election campaign  udicial inquiry against ED  udf  ldf  bjp
കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധം: രാജ്‌നാഥ് സിംഗ്
author img

By

Published : Mar 28, 2021, 11:20 AM IST

Updated : Mar 28, 2021, 11:55 AM IST

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സർക്കാർ തീരുമാനം നിർഭാഗ്യകരമാണെന്നും ഇത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു.

കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം ഭരണഘടനാ വിരുദ്ധമെന്ന് രാജ്‌നാഥ് സിംഗ്

എൻ.ഡി.എ വിജയിച്ചാൽ ശബരിമല ആചാര സംരക്ഷണത്തിനായി നിയമനിർമാണം നടത്തുമെന്നും ഏകീകൃത സിവിൽ കോഡ് എല്ലാവരുടെയും അഭിപ്രായം തേടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നപ്പോൾ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു. ഇരു മുന്നണികളും പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകുകയാണെന്നും നൽകിയ വാഗ്‌ദാനങ്ങൾ എൽ.ഡി.എഫ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് യു.ഡി.എഫിനോടും എൽ.ഡി.എഫിനോടുമുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും സാക്ഷരതയുണ്ടായിട്ടും എന്തുകൊണ്ട് കേരളം മറ്റ് സംസ്ഥാനങ്ങളേക്കാളും പിന്നിലായി എന്നാണ് തനിക്ക് എൽ.ഡിഎഫിനോടും യു.ഡി.എഫിനോടും ചോദിക്കാനുള്ളതെന്നും ഇതിന് കാരണം കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. പുതിയ ഒരു രാഷ്‌ട്രീയ നേതൃത്വം വേണമെന്നും അത് ബി.ജെ.പിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ അഴിമതിയും അക്രമവും വ്യാപകമാണെന്നും കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നില ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ തീവ്രവാദ കേസുകൾ അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നതെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Last Updated : Mar 28, 2021, 11:55 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.