തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂണ്‍ 28) മുതൽ മഴ ശക്തമാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. 7 ജില്ലകളില്‍ ജൂലൈ ഒന്ന് വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലും വ്യാപകമായി മഴ ലഭിക്കുമെന്നും കാലവസ്ഥ കേന്ദ്രം അറിയിച്ചു.
Also Read: ഇനി ഓൺലൈൻ പണമിടപാടുകൾ എളുപ്പത്തിൽ; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
തീരമേഖലകളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ അത് 60 കിലോമീറ്റർ വരെ വേഗതയിലാകാം. അതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.