ETV Bharat / state

കേരളത്തില്‍ ജൂലൈ 13ന് വ്യാപക മഴ; വരും ദിവസങ്ങളിൽ മഴ കനക്കും

അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

rain updates  മഴയ്‌ക്ക് സാധ്യത  ഇടുക്കി  തിരുവനന്തപുരം  മഴ  weather updates  weather  rain kerala rain  heavy rain  ശക്തമായ മഴ  യെല്ലോ അലര്‍ട്ട്  ഓറഞ്ച് അലര്‍ട്ട്  rain
സംസ്ഥാനത്ത് ചൊവ്വാഴ്‌ച വ്യാപക മഴയ്‌ക്ക് സാധ്യത; വരും ദിവസങ്ങളിൽ മഴ കനക്കും
author img

By

Published : Jul 13, 2021, 3:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ജൂലൈ 13ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ചൊവ്വാഴ്‌ച തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഒഴികെ മറ്റ് ജില്ലകളില്‍ മഴ ശക്തമാകും. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ 115 മുതല്‍ 204 മില്ലീമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 14ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന നാല് ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

READ MORE: ഇടുക്കിയിൽ കനത്ത മഴ; വ്യാപക നാശനഷ്‌ടം

കേരളത്തിന്‍റെ തീരമേഖലയില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.