ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്കിങ് അടക്കമുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. യാത്രാ ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ഭക്ഷണ ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ് തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന സമഗ്രമായ ആപ്പാകും അവതരിപ്പിക്കുക. ഡിസംബര്‍ അവസാനത്തോടെ പൊതുജനങ്ങൾക്ക് ആപ്പ് ലഭ്യമാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേനാണ് (IRCTC) ആപ്പ് പുറത്തിറക്കുന്നത്. സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്‌റ്റം (CRIS) ആണ് ആപ്പ് വികസിപ്പിക്കുന്നത്. നിലവിൽ വിവിധ ആപ്പുകൾ ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങൾ ഒരൊറ്റ ആപ്പിലൂടെ സാധ്യമാകും എന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റിസർവേഷന്‍ ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്‌ട്, റിസർവ് ചെയ്യാത്ത ജനറൽ ടിക്കറ്റിനായി യുടിഎസ് ആപ്പ്, ഭക്ഷണം ബുക്ക് ചെയ്യാൻ ഐആർസിടിസി ഇ കാറ്ററിംഗ് ഫൂഡ് ഓൺ ട്രാക്ക്, പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാന്‍ റെയിൽ മദദ് എന്നിങ്ങനെ പല ആവശ്യങ്ങൾക്ക് പല ആപ്പുകളാണ് നിലവിൽ ഉപയോഗത്തിലുള്ളത്. ഈ ആപ്പുകളിലെ സേവനങ്ങളെല്ലാം പുതിയ ആപ്പിൽ ഉൾക്കൊള്ളിക്കും.
Also Read: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ലഗേജ് കൂടിയാല്‍ കനത്ത പിഴ ഈടാക്കും, മുന്നറിയിപ്പുമായി റെയില്‍വേ