ETV Bharat / entertainment

മൂന്നു മക്കളും സാക്ഷി; പതിമൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതയായി സണ്ണി ലിയോണി - ചിത്രങ്ങള്‍ - SUNNY LEONE AGAIN MARRIAGE

മാലിദ്വീപില്‍ വച്ചാണ് സണ്ണി ലിയോണി വീണ്ടും വിവാഹിതയായത്.

SUNNY LEONE  DANIEL WEBER AND SUNNY LEONE  സണ്ണി ലിയോണി വീണ്ടും വിവാഹം  സണ്ണി ലിയോണി
സണ്ണി ലിയോണി (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 5, 2024, 1:02 PM IST

ബോളിവുഡ് താരം സണ്ണി ലിയോണി പതിമൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതയായി മാലിദ്വീപില്‍ വച്ചായിരുന്നു വിവാഹം. ഭര്‍ത്താവ് ഡാനിയല്‍ വെബറെ തന്നെയാണ് വീണ്ടും വിവാഹം ചെയ്‌തത്. മക്കളായ നിഷ, ആഷര്‍ സിങ് വെബര്‍, നോഹാ സിങ് വെബര്‍ എന്നിവരും ചടങ്ങിന് സാക്ഷികളായി. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.

"ദൈവത്തിന്‍റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ വച്ചായിരുന്നു ഞങ്ങളുടെ ആദ്യ വിവാഹം.ഇത്തവണ ഞങ്ങള്‍ അഞ്ചുപേര്‍ മാത്രം. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സ്‌നേഹവും സമയവും. എന്നും നിങ്ങള്‍ എന്‍റെ ജീവിതത്തിലെ പ്രണയമായി നിലനില്‍ക്കും". സണ്ണിലിയോണി വിവാഹത്തിന്‍റെ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഒക്‌ടോബര്‍ 31 നാണ് ചടങ്ങുകള്‍ നടന്നത്. വിവാഹ മോതിരം നല്‍കി സണ്ണിലിയോണിന് ഡാനിയേല്‍ സര്‍പ്രൈസ് ഒരുക്കി. വെള്ള നിറത്തിലുള്ള കസ്‌റ്റം- മെയ്‌ഡ് ഗൗണ്‍ അണിഞ്ഞാണ് ചടങ്ങിനായി സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2011 ജനുവരിയിലാണ് സണ്ണി ലിയോണി ഡാനിയേല്‍ വെബ്ബറിനെ വിവാഹം ചെയ്‌തത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തില്‍ നിന്നും സണ്ണി ലിയോണി സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്.

2018 ല്‍ ഇരുവര്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുട്ടികള്‍ പിറന്നു.

പോണ്‍ സ്‌റ്റാറില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്‍റേതായ ഇടം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണി. 'ജിസ്‌മം 2' ഹിന്ദി സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് താരം തെന്നിന്ത്യന്‍ സിനിമകളിലേക്കും ചുവടുറപ്പിച്ചു.

ഇപ്പോള്‍ അഭിനയത്തോടൊപ്പം സമൂഹ്യ പ്രവര്‍ത്തനങ്ങളും സ്‌റ്റേജ് ഷോകളിലുമെല്ലാം സജീവമാണ് താരം. ബോളിവുഡിന് പുറമെ മലയാളത്തിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്.

Also Read:രണ്ടു മനുഷ്യരുടെ ഉള്ളു നുറുങ്ങുന്ന സിനിമ 'തണുപ്പ്', ഗോവ ചലച്ചിത്രമേളയിലേക്ക്; മലയാളത്തില്‍ നിന്നും അഞ്ച് ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.