ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - rain forcast yello alert

സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
author img

By

Published : Aug 20, 2019, 7:20 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലായി ശനിയാഴ്‌ച വരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 22 ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. 23 ന് മലപ്പുറം,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 24 ന് ഇടുക്കി, തൃശൂര്‍, മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശക്തമായ മഴ ഉണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ കൺട്രോള്‍ റൂം താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്.

ആഗസ്റ്റ് 20 മുതല്‍ 22 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുത്. 20 മുതല്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും ഒഴിവാക്കണം. 21 മുതല്‍ 23 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, 22 മുതല്‍ 23 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടൽ തുടങ്ങിയ മേഖലകളില്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.

Intro:സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 20 മുതല്‍ 24 വരെയുള്ള തീയതികളില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Body:സംസ്ഥാനത്തെ 9 ജില്ലകളിലാണ് ശനിയാഴ്ചവരെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലും 22ന് കോട്ടയം ,എറണാകുളം, ഇടുക്കി,മലപ്പുറം, വയനാട് 23ന് മലപ്പുറം ,കണ്ണൂര്‍ ,കാസര്‍ഗോഡ് 24ന് ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലുമാണ് ശക്തമായ മഴയ്ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമായ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഒറ്റ തിരിഞ്ഞുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ കണ്ട്രോള്‍ റൂം താലൂക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ല.എന്നാല്‍ കടലില്‍ പോകുന്നവര്‍ താഴെ പറയുന്ന സമുദ്രപ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

20-08-2019 മുതല്‍ 22-08-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടല്‍

20-08-2019 ന് തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍

21-08-2019 മുതല്‍ 23-08-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍

22-08-2019 മുതല്‍ 23-08-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടല്‍

തുടങ്ങിയ മേഖലകളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദ്ദേശമാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്.
Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.