തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജില്ല കോടതി ഇന്ന് പരിഗണിക്കും (Rahul Mamkootathil's Bail plea). ഡിജിപി ഓഫിസിലേക്കുള്ള മാര്‍ച്ചിലെ സംഘര്‍ഷത്തിനെ തുടര്‍ന്നെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ജില്ല കോടതി ഇന്ന് പരിഗണിക്കുക (DGP office march). ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പുറത്തിറങ്ങാനാകും.
സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് 15-ാം തീയതി കന്‍റോണ്‍മെന്‍റ് പൊലീസ് എടുത്ത പുതിയ രണ്ട് കേസുകളില്‍ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജില്ല ജയിലില്‍ വച്ചാണ് കന്‍റോണ്‍മെന്‍റ് പൊലീസ് രാഹുലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത് (Case against Rahul Mamkootathil).
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്‌ത് പൊലീസ്
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നിരന്തരം കേസെടുത്ത് ജയിലില്‍ അടയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. പുറത്തുള്ള രാഹുലിനേക്കാള്‍ കരുത്തനാണ് ജയിലിനുള്ളില്‍ കിടക്കുന്ന രാഹുല്‍ എന്ന് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.