തിരുവനന്തപുരം: രാഹുൽഗാന്ധി പ്രാദേശികമായ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനിവിടെ താൻ അടക്കമുള്ള നേതാക്കൾ ഉണ്ട്. അതാണ് ശരി എന്നാണ് തന്‍റെ വിശ്വാസം. ദേശീയ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം അത്തരത്തിലുള്ള വിഷയങ്ങളിൽ ആയിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കൊവിഡ് പ്രതിരോധം സംബന്ധിച്ച് കേരളത്തിനെ വിമർശിച്ച കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളിയ രാഹുൽഗാന്ധിയുടെ പരാമർശം സംബന്ധിച്ച ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരസ്പരം പഴി ചാരുകയാണെന്ന് രാഹുൽഗാന്ധി പറഞ്ഞതിലാണ് രമേശ് ചെന്നിത്തല വിശദീകരണം നൽകയത്.