ETV Bharat / state

'ഫേസ്‌ബുക്കില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ, മറുവശത്ത് പ്രതിഷേധിക്കുന്നവരുടെ തലയടിച്ച് പൊട്ടിക്കുന്നു' ; സിപിഎമ്മിനെതിരെ വിഡി സതീശന്‍ - സിപിഎം

പാര്‍ലമെന്‍റ് അംഗത്വത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രമുഖ സിപിഎം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ സിപിഎമ്മിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയത്

rahul gandhi  congress against cpm and bjp in kerala  congress against cpm  rahul gandhi issue congress against cpm  vd satheeshan  വിഡി സതീശന്‍  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം  സിപിഎം  കോണ്‍ഗ്രസ് സിപിഎം
VD SATHEESHAN
author img

By

Published : Mar 25, 2023, 2:47 PM IST

തിരുവനന്തപുരം : രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയും അതിനെ തുടര്‍ന്ന് പൊടുന്നനേയുണ്ടായ അയോഗ്യതയും ദേശീയ തലത്തില്‍ ബിജെപി - കോണ്‍ഗ്രസ് പോരിലേക്കാണ് നീങ്ങിയിട്ടുള്ളതെങ്കില്‍ കേരളത്തില്‍ അത് സിപിഎം കോണ്‍ഗ്രസ് ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന വിചിത്രമായ സാഹചര്യമാണ്. രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാവാര്‍ത്ത പുറത്തുവന്ന ആദ്യ മണിക്കൂറുകളില്‍ മൗനം പാലിച്ചെങ്കിലും വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെ സമൂഹ മാധ്യമ പേജുകളിലൂടെ പരസ്യമായി രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്‍റെ കടുത്ത വിമര്‍ശകരായ മന്ത്രി പി എ മുഹമ്മദ് റിയാസ്, എം സ്വരാജ്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി തുടങ്ങിയവരും രംഗത്തെത്തി.

സിപിഎം വയനാട് ജില്ല സെക്രട്ടറി പി ഗഗാറിന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി മാധ്യമങ്ങളെ കാണുകയും ചെയ്‌തു. ഇതിന് പിന്നാലെ സിപിഎം സൈബര്‍ കേന്ദ്രങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിനിടെയാണ് വിഷയത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ കോണ്‍ഗ്രസ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കടന്നത്.

തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റ് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കുമാണ് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും നടത്തിയ മാര്‍ച്ചിന് നേരെയും കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്‌തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎം സൈബര്‍ ആക്രമണങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം.

Also Read: രാഹുലിനെ അയോഗ്യനാക്കിയതില്‍ വൻ പ്രതിഷേധം, വയനാട്ടില്‍ മോദിയുടെ കോലം കത്തിക്കലും ദേശീയ പാത ഉപരോധവും

നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ സമരം ചെയ്യുന്നവരുടെ തല പൊലീസിനെ വിട്ട് തല്ലിപ്പൊളിക്കുന്നു. അവരെ ക്യാമ്പിലെത്തിച്ച് മര്‍ദിക്കുന്നു. ഒപ്പം പ്രതിഷേധക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്യുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനാണെന്ന് വിഡി സതീശന്‍ ആരോപിച്ചു.

ഒരേസമയം ബിജെപിക്കെതിരെ പ്രസ്‌താവന നടത്തുന്നു. മറുവശത്ത് ബിജെപിക്കെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നു. ഇത് ബിജെപിയേയും നരേന്ദ്ര മോദിയേയും സന്തോഷിപ്പിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് എന്നും സതീശന്‍ ചോദിച്ചു.

ഇതിന് പിന്നില്‍ സിപിഎമ്മിന് ഇരട്ട അജണ്ടയാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാരിന് മേലെ ഡെമോക്ലസിന്‍റെ വാള്‍ പോലെ നിരവധി കേസുകള്‍ നില്‍ക്കുന്നുണ്ട്. ഈ കേസുകളില്‍ നിന്നും രക്ഷപ്പെടാനായാണ് സിപിഎം ബിജെപിക്കെതിരെ പ്രതിഷേധിക്കുന്നവരെ തല്ലിച്ചതയ്‌ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Also Read: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം;300 പേര്‍ക്കെതിരെ കേസ്

വിഷയത്തില്‍ യുഡിഎഫ് ഘടക കക്ഷികളെ കൂടി പങ്കെടുപ്പിച്ച് സംസ്ഥാന വ്യാപകമായി കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ സിപിഎം-ബിജെപി രഹസ്യ ധാരണ എന്ന ആരോപണം കൂടുതല്‍ കടുപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കാനാണ് സാധ്യത. അതേസമയം, രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് - സിപിഎം പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കുമ്പോഴാണ് കേരളത്തില്‍ വിഷയത്തില്‍ ഇരു കൂട്ടരും വാളോങ്ങുന്നതെന്നാണ് കൗതുകകരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.