ETV Bharat / state

ഭാരത് ജോഡോ യാത്ര : സംസ്ഥാനത്തെ രണ്ടാം ദിന പര്യടനം നേമത്ത് നിന്ന് ആരംഭിച്ചു

author img

By

Published : Sep 12, 2022, 9:07 AM IST

Updated : Sep 12, 2022, 11:58 AM IST

രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തും

Rahul gandhi  Rahul Gandhi Bharat Jodo Yatra second day kerala  ഭാരത് ജോഡോ യാത്ര  കേരളത്തിലെ രണ്ടാം ദിന പര്യടനം  രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര  രാഹുൽ ഗാന്ധി  kerala latest news  malayalam news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വിഴിഞ്ഞം
ഭാരത് ജോഡോ യാത്ര: കേരളത്തിലെ രണ്ടാം ദിന പര്യടനം നേമത്ത് നിന്ന് ആരംഭിച്ചു

തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ രണ്ടാം ദിന പര്യടനം ആരംഭിച്ചു. നേമത്ത് നിന്നാണ് രണ്ടാം ദിനത്തിലെ പദയാത്ര തുടങ്ങിയത്. പട്ടത്ത് പത്തുമണിയോടെയാണ് രാവിലെയുളള പദയാത്ര അവസാനിക്കുക.

ഭാരത് ജോഡോ യാത്ര : സംസ്ഥാനത്തെ രണ്ടാം ദിന പര്യടനം നേമത്ത് നിന്ന് ആരംഭിച്ചു

വൈകീട്ട് നാലുമണിക്ക് പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് വീണ്ടും തുടങ്ങും. വൈകീട്ട് ഏഴിന് കഴക്കൂട്ടത്താണ് സമാപനം. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെ കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരും യാത്രയിൽ രാഹുലിനൊപ്പം പങ്കെടുക്കും. വിഴിഞ്ഞം സമര പ്രതിനിധികളുമായി രാഹുൽ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്‌ച നടത്തും. ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും സംഘടിപ്പിച്ചിട്ടുണ്ട്.

സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദർശിക്കും.

Last Updated : Sep 12, 2022, 11:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.