തിരുവനന്തപുരം: കേരള-കണ്ണൂര്‍ സര്‍വകലാശാലകളിലെ പരീക്ഷ നടത്തിപ്പുകളില്‍ സംഭവിച്ച വീഴ്‌ചകളില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ സര്‍വകലാശാലയിലെ പരീക്ഷചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവം ഗുരുതരമാണ്. കേരള സർവകലാശാലയിൽ ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയ സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് ചോദ്യപേപ്പറുകളുടെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുന്നത്. പരീക്ഷ നടത്തിപ്പിനായി പഴുതടച്ച ക്രമീകരണങ്ങള്‍ നടപ്പിലാക്കും. ഒറ്റപ്പെട്ട സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ താഴ്‌ത്തിക്കാണിക്കാനുള്ള ശ്രമങ്ങള്‍ ശരിയല്ലെന്നും മന്ത്രി പറഞ്ഞു.