തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറൻ്റൈൻ നിർദേശങ്ങൾ കർശനമാക്കി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കത്തിൽ വരുന്ന ഹൈറിക്‌സ് വിഭാഗത്തിൽപ്പെട്ടവർ 14 ദിവസം ക്വാറൻ്റൈനിൽ കഴിയണം. ഇതിനിടയിൽ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ലക്ഷണങ്ങൾ ഇല്ലാത്തവർ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. നെഗറ്റീവ് ആയാൽ ആവശ്യമെങ്കിൽ ഏഴ് ദിവസത്തെ ക്വാറൻ്റൈനിൽ കൂടി കഴിയാം.
റിസ്‌ക് കുറഞ്ഞ വിഭാഗത്തിൽ വരുന്ന, പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ടവർ പതിനാല് ദിവസം അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണം. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യ വകുപ്പിൽ അറിയിക്കണം. ലക്ഷണങ്ങൾ ഇല്ലാത്ത സെക്കണ്ടറി കോൺടാക്റ്റിൽ വരുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നുമാണ് നിർദേശം.