തിരുവനന്തപുരം: കടകളിലും മാളുകളിലും എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പുതിയ സംവിധാനവുമായി സർക്കാർ. വരുന്നവർ അവിടെ പ്രദർശിപ്പിച്ച ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യണം. ഇതിലൂടെ വരുന്നവരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി ശേഖരിക്കപ്പെടും. ഈ ഭാഗത്ത് ആർക്കെങ്കിലും കൊവിഡ് ബാധ ഉണ്ടായാൽ സന്ദർശിച്ച എല്ലാവർക്കും സന്ദേശം എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടകളിലും മറ്റും എത്തുന്നവരുടെ പേരുവിവരങ്ങൾ അവിടെ സൂക്ഷിച്ചിട്ടുള്ള ബുക്കുകളിൽ രേഖപ്പെടുത്തുകയായിരുന്നു മുൻ രീതി. എന്നാൽ പലരും അതിനോട് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടകളിലെത്തുന്നവരുടെ വിവര ശേഖരണത്തിന് ഇനി ക്യൂ ആർ കോഡ് - മാളുകളിൽ ക്യൂ ആർ കോഡ്
കടകളിലും മറ്റും എത്തുന്നവരുടെ പേരുവിവരങ്ങൾ അവിടെ സൂക്ഷിച്ചിട്ടുള്ള ബുക്കുകളിൽ രേഖപ്പെടുത്തുകയായിരുന്നു മുൻ രീതി. എന്നാൽ പലരും അതിനോട് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം