ETV Bharat / state

പ്രതിപക്ഷ നേതാവിനെതിരായ പി.വി അന്‍വറിന്‍റെ പരാമര്‍ശം സഭ രേഖകളില്‍ നിന്നും നീക്കി - സ്പീക്കര്‍ എം.രാജേഷിന്‍റെ റൂളിങ്ങ്

പരവൂറില്‍ മണി ചെയിന്‍ തട്ടിപ്പ് നടത്തി ആയിരങ്ങളെ പറ്റിച്ചയാളാണ് സതീശന്‍ എന്നായിരുന്നു അന്‍വറിന്‍റെ ആരോപണം.

PV Anwar  VD Satheeshan  PV Anwar's remarks removed  പ്രതിപക്ഷ നേതാവിനെതി പിവി അന്‍വര്‍  നിയമസഭാ വാര്‍ത്ത  വിഡി സതീശനെതിരായ പി വി അന്‍വറിന്‍റെ പരാമര്‍ശം  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍  പരവൂറില്‍ മണി ചെയിന്‍ തട്ടിപ്പ്  സ്പീക്കര്‍ എം.രാജേഷിന്‍റെ റൂളിങ്ങ്  പി.വി അന്‍വറിന്‍റെ പരാമര്‍ശം
പ്രതിപക്ഷ നേതാവിനെതിരായ പി.വി അന്‍വറിന്‍റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കി
author img

By

Published : Oct 29, 2021, 2:22 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നിയമസബയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭ രേഖകളില്‍ നിന്നും ഒഴിവാക്കുന്നതായി സ്പീക്കര്‍ എം.രാജേഷിന്റെ റൂളിങ്. വ്യവസ്ഥകള്‍ പാലിക്കാതെയും മുന്‍കൂട്ടി എഴുതി നല്‍കാതെയുമാണ് അന്‍വര്‍ ആരോപണം ഉന്നയിച്ചത്.

പ്രതിപക്ഷ നേതാവിനെതിരായ വ്യക്തിപരമായ ആക്ഷേപങ്ങളാണ് നീക്കിയത്

നിയമനിര്‍മാണ വേളയില്‍ ഇത്തരം ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതാണ്. സഭാചട്ടങ്ങളും കീഴ് വഴക്കങ്ങളും അംഗങ്ങള്‍ക്കായുള്ള പെരുമാറ്റചട്ടങ്ങളും ലംഘിക്കുന്നതാണ് അന്‍വറിന്‍റെ നടപടിയെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച വ്യക്തിപരമായ ആക്ഷേപങ്ങള്‍ അടങ്ങുന്ന പ്രസംഗഭാഗം സഭാ രേഖകളില്‍നിന്നും നീക്കം ചെയ്യും.

ഇതുകൂടാതെ വ്യക്തമാപരമായ ആക്ഷേപത്തിന് അടുത്ത ദിവസം പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടിയും ഇതുമായി ബന്ധപ്പെട്ട് സഭയില്‍ നടന്ന ചര്‍ച്ചയും സഭാരേഖകളില്‍ നിന്നും ഒഴിവാക്കി. ഒക്ടോബര്‍ 27ന് വഖഫ് ബോര്‍ഡിന്‍റെ കീഴിലുള്ള സര്‍വീസുകള്‍ സംബന്ധിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തില്‍ ഭേദഗതി അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് അന്‍വര്‍ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്.

പരവൂറില്‍ മണി ചെയിന്‍ തട്ടിപ്പില്‍ വിഡി സതീശന് പങ്കെന്നായിരുന്നു ആരോപണം

പരവൂറില്‍ മണി ചെയിന്‍ തട്ടിപ്പ് നടത്തി ആയിരങ്ങളെ പറ്റിച്ചയാളാണ് സതീശന്‍ എന്നായിരുന്നു അന്‍വറിന്റെ ആരോപണം. നിയമസഭയില്‍ ഇല്ലാതിരുന്ന പ്രതിപക്ഷ നേതാവ് തൊട്ടടുത്ത ദിവസം വ്യക്തിപരമായ വിശദീകരണം സ്പീക്കറുടെ അനുമതിയോടെ നടത്തിയിരുന്നു. തട്ടിപ്പ് നടത്തിയെന്ന് പരയുന്ന സമയത്ത് തിരുവനന്തപുരത്ത് പഠനത്തിലായിരുന്നുവെന്നാണ് സതീശന്‍ നല്‍കിയ മറുപടി.

Also Read: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ പൂർണ പരാജയം: കെ ബാബു

ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്പീക്കര്‍ വിഷയം വീണ്ടും പരിശോധിച്ചതും പരാമര്‍ശം നീക്കം ചെയ്തതായി റൂളിങ്ങ് നല്‍കിയത്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച് ചട്ടങ്ങള്‍ നിലവിലുണ്ടെങ്കിലും ഭരണ-പ്രതിപക്ഷ ഭേദമെന്യേ പലപ്പോഴും ഒരു ന്യൂനപക്ഷം അംഗങ്ങള്‍ ഇത് പാലിക്കുന്നില്ലെന്ന വിമര്‍ശനവും സ്പീക്കര്‍ ഉന്നയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.