ETV Bharat / state

Puthuppally byelection Exit Poll പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെന്ന് എക്‌സിറ്റ് പോള്‍; ഭൂരിപക്ഷം 18,000 വോട്ടുകള്‍ക്ക് മുകളിലെന്ന് പ്രവചനം

author img

By ETV Bharat Kerala Team

Published : Sep 6, 2023, 8:08 PM IST

Exit Poll clarifies Chandy Oommen wins in Puthuppally Bypoll: ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ 53 ശതമാനം വോട്ടുകള്‍ നേടി ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നാണ് സര്‍വേ

Puthuppally Exit Poll  Puthuppally Bypoll  Exit Poll clarifies Chandy Oommen wins  Chandy Oommen  Exit Poll  Axis My India Exit Poll  LDF Candidate  Jaick C Thomas  പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍  പുതുപ്പള്ളി എക്‌സിറ്റ് പോള്‍  പുതുപ്പള്ളി  എക്‌സിറ്റ് പോള്‍  ചാണ്ടി ഉമ്മന്‍  സര്‍വേ  ആക്‌സിസ് മൈ ഇന്ത്യ  കെപിസിസി
Puthuppally Exit Poll

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ (Puthuppally Bypoll) യുഡിഎഫ് സ്ഥാനാര്‍ഥി (UDF Candidate) ചാണ്ടി ഉമ്മന് (Chandy Oommen) മേല്‍ക്കൈ ഉണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ (Exit Poll) ഫലം. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളിലാണ് (Axis My India Exit Poll) ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് മേല്‍ക്കൈ പ്രവചിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ 53 ശതമാനം വോട്ടുകള്‍ നേടി ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നാണ് സര്‍വേ ഫലത്തിലുള്ളത്.

സര്‍വേ പറയുന്നതിങ്ങനെ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി (LDF Candidate) ജെയ്‌ക് സി തോമസിന് (Jaick C Thomas) 39 ശതമാനം വോട്ടും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലിന് അഞ്ച് ശതമാനം വോട്ടും ലഭിക്കുമെന്നും പ്രവചനമുണ്ട്. 1,31,026 വോട്ടുകളായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പോളിങ്. എക്‌സിറ്റ് പോളിന്‍റെ ശതമാന കണക്ക് പ്രകാരം വിലയിരുത്തുമ്പോള്‍ 69,443 വോട്ടാകും ചാണ്ടി ഉമ്മന് ലഭിക്കുക. എല്‍ഡിഎഫിന് 51,000 വോട്ടും ബിജെപിക്ക് 6551 വോട്ടും ലഭിക്കുമെന്നും പ്രവചനമുണ്ട്.

സര്‍വേ പ്രകാരം ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം മാത്രം 18,000 വോട്ടുകള്‍ക്ക് മുകളിലാകും. 50 ശതമാനം പുരുഷ വോട്ടര്‍മാരും 56 ശതമാനം സ്ത്രീ വോട്ടര്‍മാരും യുഡിഎഫിന് വോട്ട് ചെയ്‌തെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ സൂചിപ്പിക്കുന്നു. പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനം പേരും എല്‍ഡിഎഫിന് വോട്ട് ചെയ്‌തതായി പ്രവചിക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിവിധ ബൂത്തുകളിലായി വോട്ട് ചെയ്‌ത 509 വോട്ടര്‍മാരിലാണ് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ നടത്തിയത്. ഇവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ തയ്യാറാക്കിയത്.

പ്രചാരണത്തിലെ മുന്നണികള്‍: ഉമ്മന്‍ ചാണ്ടി മരണപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫായിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍ ഡല്‍ഹിയില്‍ വച്ചായിരുന്നു ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് എല്‍ഡിഎഫ് ജെയ്‌ക് സി തോമസിനെയും ബിജെപി ലിജിന്‍ ലാലിനെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കുകയായിരുന്നു.

സംസ്ഥാന തലത്തിലുള്ള നേതാക്കളെ രംഗത്തിറക്കിയായിരുന്നു പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളും പ്രചരണം കടുപ്പിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും വലിയ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. മണ്ഡലത്തില്‍ വോട്ടിങ് ദിവസം 72.86 ശതമാനം വോട്ടായിരുന്നു പോള്‍ ചെയ്‌തത്. പോളിങ് പൂര്‍ത്തിയായതിന് ശേഷം ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ വലിയ പ്രതീക്ഷയുണ്ടെന്ന തരത്തിലായിരുന്നു പ്രതികരിച്ചിരുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ മരണവും തുടര്‍ന്നുണ്ടായ ജനവികാരവും തെരഞ്ഞെടുപ്പില്‍ വളരെ സമര്‍ദ്ദമായി ഇരുമുന്നണികളും കൈകാര്യം ചെയ്യുന്ന കാഴ്‌ച വ്യക്തമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നാളുകളായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പുറമേ പുതുപ്പള്ളി മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താതെ യുഡിഎഫ് പ്രചരണായുധമാക്കി. സമാനമായി ഉമ്മന്‍ചാണ്ടിയെ തൊടാതെയായിരുന്നു എല്‍ഡിഎഫും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.