തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരത്തെ അധിക്ഷേപിക്കുന്ന ധനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. സമരക്കാരോട് ജനാധിപത്യ മര്യാദ കാണിക്കാനാവാത്ത സർക്കാർ ജനാധിപത്യത്തിന് ഭൂഷണമല്ല. ഉദ്യോഗാർഥികളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ പ്രതിപക്ഷ ധർമ്മം നിർവ്വഹിക്കേണ്ടി വരും. വേണ്ടി വന്നാൽ മന്ത്രിമാരെ വഴിയിൽ തടയുമെന്നും കുഴൽ നാടൻ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരത്തിന് ഐക്യദാർഢ്യവുമായി മാത്യു കുഴൽനാടന്‍റെ നേതൃത്വത്തിൽ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് ബൈക്ക് റാലി നടത്തി.