ETV Bharat / state

പിഎസ്‌സി ചോദ്യപേപ്പർ ചോർത്തിയ കേസ് : അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി - ഉദ്യോഗസ്ഥർക്കുണ്ടായ പിഴവുമൂലം

പിഎസ്‌സി ചോദ്യപേപ്പർ ചോർത്തിയ കേസില്‍ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം ഉദ്യോഗസ്ഥർക്കുണ്ടായ പിഴവുമൂലം കോടതി മടക്കി

PSC question paper leak case  court returned charge sheet  question paper leak case  പിഎസ്‌സി ചോദ്യപേപ്പർ ചോർത്തിയ കേസ്  പിഎസ്‌സി ചോദ്യപേപ്പർ  അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം  കുറ്റപത്രം മടക്കി കോടതി  പിഎസ്‌സി പരീക്ഷ  ഉദ്യോഗസ്ഥർക്കുണ്ടായ പിഴവുമൂലം  പിഎസ്‌സി
പിഎസ്‌സി ചോദ്യപേപ്പർ ചോർത്തിയ കേസ്; അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി
author img

By

Published : Apr 13, 2023, 5:34 PM IST

തിരുവനന്തപുരം : പിഎസ്‌സി ചോദ്യപേപ്പർ ചോർത്തിയ കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം മടക്കി. കുറ്റപത്രത്തിന്‍റെ കൂടെയുള്ള രേഖകളും, റിക്കാർഡുകളും താരതമ്യം ചെയ്‌തപ്പോഴുണ്ടായ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് കുറ്റപത്രം മടക്കിയത്. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയായിരുന്നു ക്രൈംഞ്ച്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്.

മടക്കിയത് പിഴവുമൂലം : തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ സമർപ്പിച്ച കുറ്റപത്രമാണ് തൊണ്ടി സാധനങ്ങളുടെ നമ്പരുകൾ രേഖപ്പെടുത്തിയതിൽ ഉദ്യോഗസ്ഥർക്കുണ്ടായ പിഴവുമൂലം കോടതി അംഗീകരിക്കാതെ തിരികെ നല്‍കിയത്. എസ്‌എഫ്‌ഐ മുൻ നേതാക്കളായ ശിവരഞ്ജിത്,നസീം, പ്രണവ്, മുൻ പൊലീസ് കോൺസ്‌റ്റബിൾ കൂടിയായ ഗോകുൽ, സഫീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ പരീക്ഷയെഴുതിയ ജില്ലയിലെ വിവിധ പിഎസ്‌സി കേന്ദ്രങ്ങളിലെ നിരീക്ഷകരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Also Read: ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ഉദ്യോഗസ്ഥരുടെ വീഴ്‌ച സർക്കാർ പരിശോധിക്കും; വി ശിവൻകുട്ടി

അതേസമയം പിഎസ്‌സി പരീക്ഷയുടെ മുന്‍ സംവിധാനത്തിൽ നിന്ന് അടിമുടി മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായ കേസായിരുന്നു പരീക്ഷ തട്ടിപ്പ്. പ്രിലിമിനറി, മെയിൻസ്, ഇന്‍റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടമായിട്ടാണ് പിഎസ്‌സി പരീക്ഷ ഘടനയെ തരംതിരിച്ചിട്ടുള്ളത്. ഇതില്‍ 2019 ജൂലൈ 22ന് പിഎസ്‌സി നടത്തിയ കോൺസ്‌റ്റബിൾ പരീക്ഷയിൽ പ്രതികൾ എസ്‌എംഎസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതിയാണ് ഒന്ന്, രണ്ട്, 28 എന്നീ റാങ്കുകൾ കരസ്ഥമാക്കിയത് എന്നതാണ് കേസ്.

ചോര്‍ച്ച പുറത്തുവരുന്നത് : യൂണിവേഴ്‌സിറ്റി കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന് പിന്നാലെയാണ് പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ് പുറത്തുവരുന്നത്.പരീക്ഷ ഹാളില്‍ നിന്ന് രഹസ്യമായി സ്‌മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണുകൾ എന്നിവയുടെ സഹായത്തോടെ ചോദ്യപേപ്പര്‍ പുറത്ത് നിന്നിരുന്ന സുഹൃത്തുക്കളായ പ്രവീണ്‍, സഫീര്‍, ഗോകുല്‍ എന്നിവര്‍ക്ക് അയച്ചുകൊടുത്തുവെന്നാണ് കേസ്. പരീക്ഷ ഹാളിന് പുറത്തുനിന്നവരായിരുന്നു ഇവര്‍ക്ക് ഉത്തരങ്ങൾ മൊബൈല്‍ ഫോണ്‍ മുഖാന്തരം അയച്ചുകൊടുത്തിരുന്നത്. മാത്രമല്ല പരീക്ഷാഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് അധ്യാപകരെയും അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രതി ചേർത്തിരുന്നെങ്കിലും പിന്നീട് കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

Also read: നിയമന ശുപാർശ ലഭിച്ചിട്ടും പിഎസ്‌സിയുടെ അനാസ്ഥ മൂലം ജോലിയില്ല; നിയമക്കുരുക്കിൽ പെട്ട് ഉദ്യോഗാർഥികൾ

അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. മാത്രമല്ല കുറ്റപത്രം വൈകാന്‍ കാരണം ഫൊറന്‍സിക് പരിശോധന ഫലം വൈകുന്നതിനാലാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ പക്ഷം. പിന്നീട് ഫൊറന്‍സിക് ഫലം വന്നെങ്കിലും പ്രതിയും പൊലീസുകാരനുമായ ഗോകുലിനെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പ് ഈ അനുമതി വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്നും കുറ്റപത്രം വൈകുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് രണ്ട് മാസം മുന്‍പ് പ്രോസിക്യൂഷന്‍ അനുമതി എത്തുന്നത്. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.