ETV Bharat / state

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശയ്ക്ക് പിഎസ്‌സി അംഗീകാരം - കേരള പിഎസ്‌സി റാങ്ക്ലിസ്റ്റ്

2021 ഓഗസ്റ്റ് നാല് വരെയാണ് കാലാവധി നീട്ടിയത്

psc news  kerala psc ranklist  government extends psc ranklist  പിഎസ്‌സി റാങ്ക്ലിസ്റ്റ്  കേരള പിഎസ്‌സി റാങ്ക്ലിസ്റ്റ്  പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടി സർക്കാർ
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശയ്ക്ക് പിഎസ്‌സി അംഗീകാരം
author img

By

Published : Feb 5, 2021, 3:55 PM IST

Updated : Feb 5, 2021, 5:18 PM IST

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സർക്കാർ ശുപാർശ പിഎസ്‌സി അംഗീകരിച്ചു. എൽഡിസി അടക്കം 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറു മാസത്തേക്ക് നീട്ടി നൽകിയത്. 2021 ഓഗസ്റ്റ് നാല് വരെയാണ് കാലാവധി നീട്ടിയത്.

2021 ഫെബ്രുവരി മൂന്നിനും ഓഗസ്റ്റ് രണ്ടിനും ഇടക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2021 ഓഗസ്റ്റ് വരെ ദീർഘിപ്പിക്കാനാണ് സർക്കാർ ശുപാർശ ചെയ്‌തത്. സമീപകാലത്ത് സൃഷ്‌ടിച്ച തസ്‌തികകളിലേക്ക് പിഎസ്‌സി വഴി നിയമനം നടത്തുന്നതിനുള്ള കാലതാമസം കൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.

എന്നാൽ താൽക്കാലിക നിയമനങ്ങളും സ്ഥിരപ്പെടുത്തലും വ്യാപകമാണെന്ന ആക്ഷേപം ഉയർന്നതോടെ സർക്കാർ റാങ്ക് ലിസ്റ്റ് നീട്ടുകയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Last Updated : Feb 5, 2021, 5:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.