തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം നടക്കാനിരിക്കെ കെപിസിസി ആസ്ഥാനത്ത് പരസ്യ പ്രതിഷേധം. 'കെ. സുധാകരനെ വിളിക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ' എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഈരാറ്റുപേട്ട കമ്മിറ്റിയുടെ പേരിലാണ് പ്രവർത്തകർ പോസ്റ്ററും ഫ്ലക്സുമായി എത്തിയത്. അതിനിടെ കെ. സുധാകരന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ എത്തി ഫ്ളക്സ് പിടിച്ചുവാങ്ങി വലിച്ചുകീറി. സുധാകരൻ ഗ്രൂപ്പിൽ പെട്ടവരല്ല പ്രതിഷേധം നടത്തിയത് എന്ന് ആരോപിച്ച് സ്റ്റാഫ് അംഗങ്ങളും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. സ്ഥിതി വഷളായതോടെ ഫ്ലക്സുമായി പ്രതിഷേധിക്കാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.
Also Read: സൗജന്യ വൈഫൈ , ഐടി പാർക്കുകളുടെ സമ്പൂർണ വികസനം; ആകർഷകമായ നയപ്രഖ്യാപനവുമായി രണ്ടാം പിണറായി സർക്കാർ