ETV Bharat / state

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍ - പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

ഡൽഹിയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തും

priyanka gandhi to kerala for election campaigning  priyanka gandhi  kerala  election campaigning  കോണ്‍ഗ്രസ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍  പ്രിയങ്ക ഗാന്ധി  പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍  കായംകുളം
കോണ്‍ഗ്രസ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍
author img

By

Published : Mar 30, 2021, 11:52 AM IST

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. പൊതുയോഗങ്ങളും റോഡ് ഷോകളുമായി രണ്ടുദിവസത്തെ തിരക്കിട്ട പ്രചാരണ പരിപാടികളാണ് പ്രിയങ്കക്കുള്ളത്. ഡൽഹിയിൽ നിന്ന് രാവിലെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഹെലികോപ്ടറില്‍ കായംകുളത്തേക്ക് പോകും.

ആദ്യ പൊതുയോഗം കരുനാഗപ്പള്ളിയിലാണ്. അതിനുശേഷം 1.25ന് കൊല്ലത്തെ പൊതു യോഗത്തിലും ഉച്ചയ്ക്ക് 2.25 ന് കൊട്ടാരക്കരയിൽ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന് വെഞ്ഞാറമൂട്ടിൽ എത്തും. 3.35 ന് പൊതു യോഗത്തിനുശേഷം കാട്ടാകടയിലേക്ക് പോകും. 4.40നാണ് അവിടെ പൊതുയോഗം. 5.20ന് പൂജപ്പുരയിൽ. തുടർന്ന് പൂന്തുറയിൽ എത്തും. വലിയതുറയിലെ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും.

ബുധനാഴ്ച രാവിലെ 10ന് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തും. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 10.20ന് ചാലക്കുടിയിലേക്ക് പോകും. പൊതു യോഗത്തിന് ശേഷം കാറിൽ ഇരിങ്ങാലക്കുടയിലേക്ക്. 11.50നാണ് അവിടെ പൊതുയോഗം. ശേഷം കാറിൽ ചാവക്കാട്ടേക്ക് തിരിക്കും. ഉച്ചയ്ക്ക് 2.10ന് തൃശൂരിലും 4.40ന് തേക്കിൻകാട് മൈതാനത്തും പരിപാടികളില്‍ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലെത്തി പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.