ETV Bharat / state

Karunya treatment scheme കരുണയില്ലാതെ സർക്കാർ, കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറാനൊരുങ്ങി സ്വകാര്യ ആശുപത്രികൾ

ഒക്ടോബർ ഒന്നു മുതൽ സ്വകാര്യ ആശുപത്രികൾ കാരുണ്യ പദ്ധതിയിൽ നിന്ന് പിന്മാറും. ഇത് 45 ലക്ഷം കുടുംബങ്ങളെ ബാധിക്കുമെന്നാണ് കണക്ക്.

Karunya treatment scheme  കാരുണ്യ ചികിത്സ പദ്ധതി  Private hospitals withdrawing from Karunya scheme  കാരുണ്യ പദ്ധതിയിൽ നിന്ന് ആശുപത്രികൾ പിന്മാറുന്നു  സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയില്‍  financial condition of the state is in crisis  കുടിശിക ആശുപത്രികൾക്ക് ലഭിച്ചില്ല  Dues were not received to the hospitals  Karunya health scheme  കാരുണ്യ പദ്ധതി
Karunya treatment scheme
author img

By ETV Bharat Kerala Team

Published : Sep 22, 2023, 2:33 PM IST

തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ചികിത്സ മേഖലയെയും ബാധിക്കുന്നു. 45 ലക്ഷത്തോളം കുടുംബങ്ങൾക്ക് സഹായകമാകുന്ന കാരുണ്യ ചികിത്സ പദ്ധതിയിൽ (Karunya treatment scheme) നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു (Private hospitals withdrawing from Karunya treatment scheme). കുടിശികയായി ലഭിക്കാനുള്ള 300 കോടി രൂപ ലഭിക്കാത്തതിനാലാണ് ഒക്ടോബർ ഒന്നു മുതൽ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ നിന്ന് പിന്മാറുന്നത്.

ഇക്കാര്യം സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടനയായ കേരള ഹോസ്‌പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷൻ ആരോഗ്യവകുപ്പിനെ ഔദ്യോഗികമായി അറിയിച്ചു. ആറുമാസം മുതൽ ഒരു വർഷം വരെയുള്ള കുടിശികയാണ് ആശുപത്രികൾക്ക് ലഭിക്കാനുള്ളത്. ഇത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ പലതവണ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റുകൾ പറയുന്നത്.

മുഖ്യമന്ത്രിയ്ക്കടക്കം സംഘടന പരാതിയും നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ ചികിത്സ നൽകുന്നത് നിർത്തി. ഇതിന് പിന്നാലെ സർക്കാർ 104 കോടി രൂപ കുടിശിക തീർക്കുന്നതിനായി അനുവദിച്ചിരുന്നു. എന്നാൽ ഈ തുക അപര്യാപ്‌തമാണെന്ന നിലപാടാണ്‌ മാനേജ്മെന്‍റ് സംഘടനകൾക്കുള്ളത്.

കാരുണ്യ പദ്ധതിയിൽ നേരത്തെ 400 ലധികം സ്വകാര്യ ആശുപത്രികൾ പങ്കാളിയായിരുന്നു. എന്നാൽ പണം അനുവദിക്കുന്നതിൽ സർക്കാർ വീഴ്‌ച വരുത്തിയതോടെ ഇത് 350 ആയി കുറഞ്ഞു. ഈ 350 ആശുപത്രികൾ കൂടിയാണ് ചികിത്സ നിർത്തുന്നത്. ഇത് സംസ്ഥാനത്തെ 45 ലക്ഷത്തോളം സാധാരണക്കാരായ കുടുംബങ്ങളുടെ ചികിത്സയെ ബാധിക്കും. കുടിശ്ശിക നൽകണമെന്നതിനൊപ്പം തന്നെ പുതിയ ചികിത്സ പാക്കേജ് നല്‍കണമെന്ന ആവശ്യവും ആശുപത്രി മാനേജ്മെന്‍റുകളുടെ സംഘടന സർക്കാറിന് മുന്നിൽ വച്ചിട്ടുണ്ട്.

പല ആശുപത്രികളും കാരുണ്യ പദ്ധതി വഴി ചികിത്സ നൽകില്ല എന്ന ബോർഡ് സ്ഥാപിച്ചു കഴിഞ്ഞു. പദ്ധതി പ്രകാരം 200 കോടി സർക്കാർ ആശുപതികൾക്കും ചികിത്സ നൽകിയത് ലഭിക്കാനുണ്ട്. കേന്ദ്രവിഹിതം ലഭിക്കാത്തതിനാലാണ് കുടിശിക അനുവദിക്കുന്നതിൽ കാലതാമസം എന്നാണ് സർക്കാറിന്‍റെ ഔദ്യോഗിക വിശദീകരണം. എന്നാൽ സംസ്ഥാനം കടന്നുപോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ചികിത്സ മേഖലയെയും ബാധിക്കുന്നത്. ആവശ്യമായ പണം അനുവദിക്കാത്തത് കൊണ്ടാണ് കാരുണ്യ പദ്ധതിക്ക് സമയബന്ധിതമായി പണം നൽകാൻ കഴിയാത്തതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക വിശദീകരണത്തിന് ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല.

പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം കൂടിയതും പ്രതിസന്ധി വർദ്ധിപ്പിച്ചു എന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. ഒക്‌ടോബർ ഒന്നു മുതൽ സ്വകാര്യ ആശുപത്രികളില്‍ കാരുണ്യ പദ്ധതി ചികിത്സ നിർത്തിയാൽ എന്ത് ചെയ്യണമെന്നതിലും ആരോഗ്യവകുപ്പിൽ അവ്യക്തതയുണ്ട്. ഇക്കാര്യം പരിശോധിക്കും എന്ന് മാത്രമാണ് വിശദീകരണം. നിലവിലെ പ്രതിസന്ധി എത്രയും വേഗം പരിശോധിക്കാനുള്ള കൂടിയാലോചനകളാണ് ഇപ്പോൾ നടക്കുന്നത്. ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ രോഗികൾ എത്തുന്ന പശ്ചാത്തലമാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലുള്ളത്. കാരുണ്യ പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം കൂടി നിലയ്ക്കുന്നതോടെ ചികിത്സ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഉറപ്പാണ്.

ALSO READ: കാരുണ്യയുടെ കുടിശിക 500 കോടി, കെ.എം മാണിയുടെ പദ്ധതികളെ പിണറായി കൊല്ലാക്കൊല ചെയ്‌തെന്ന് കെ.സുധാകരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.