തിരുവനന്തപുരം: കുണ്ടമൺകടവിൽ സ്വകാര്യ ബസ് ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി (Private Bus Employee Committed Suicide). മരുതംകുഴി സ്വദേശി പ്രശാന്തിനെ (38) ആണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കുണ്ടമൺകടവിന് സമീപം ഒതുക്കിയിട്ടിരിക്കുകയായിരുന്ന സൂര്യ എന്ന സ്വകാര്യ ബസിനുള്ളിലാണ് പ്രശാന്ത് ആത്മഹത്യ ചെയ്‌തത് (Private Bus Employee suicide inside the bus).
സൂര്യ എൻ്റർപ്രൈസിലെ ജീവനക്കാരനാണ് പ്രശാന്ത്. ഇയാൾ ഇവിടെ ജോലിക്കെത്തിയിട്ട് രണ്ട് ആഴ്‌ചയായി എന്നാണ് വിളപ്പിൽശാല പൊലീസ് നൽകുന്ന വിവരം. അതേസമയം എന്താണ് ആത്മഹത്യക്ക് പ്രേരണയായതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടു നൽകി.
പൊലീസ് ഓഫിസറുടെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം: കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുധീഷിൻ്റെ ആത്മഹത്യയിൽ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഒക്‌ടോബര്‍ 23 തിങ്കളാഴ്‌ചയാണ് പാതിരപ്പറ്റ സ്വദേശി എം പി സുധീഷിനെ പൊലീസ് സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. പിന്നാലെയാണ് സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.
ആത്മഹത്യയ്ക്ക് കാരണം ജോലി സമ്മർദമാണ് എന്നാണ് കുടുംബത്തിന്‍റെ പരാതി. ചിട്ടി കമ്പനി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണ ചുമതലയുള്ള സംഘത്തില്‍ സുധീഷ് ഉണ്ടായിരുന്നു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതോടെ രേഖകൾ തയാറാക്കാനുള്ള ചുമതല സുധീഷിന് നൽകിയിരുന്നു. വീട്ടിലെത്തിയാലും ഇതിന്‍റെ പിരിമുറുക്കത്തിലായിരുന്നു സുധീഷെന്ന് കുടുംബം പറഞ്ഞു. മരണത്തിന് പിന്നാലെ സുധീഷിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാത്തതിൽ ദുരൂഹതയുണ്ടെന്നും ജോലിയുമായി ബന്ധപ്പെട്ടുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
READ MORE: Police Officer's Suicide' അമിത ജോലി സമ്മര്‍ദം'; പൊലീസ് ഓഫിസറുടെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം
എൻഡോസൾഫാൻ ദുരിത ബാധിതന്‍ ജീവനൊടുക്കി: കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതൻ ആത്മഹത്യ ചെയ്‌തു (Endosulfan Victim Suicide). മാലക്കല്ല് സ്വദേശി സജി മാത്യുവിനെ (52) ആണ് ഒക്‌ടോബര്‍ 19ന് രാവിലെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ മാത്യുവിന് ലഭിച്ചുകൊണ്ടിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ധനസഹായവും സൗജന്യ മരുന്ന് വിതരണവും നിഷേധിച്ചിരുന്നു. ഇതോടെ മാത്യു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം മാലക്കല്ലിനടുത്ത് മലയോര മേഖലയില്‍ സജി മാത്യുവിന്‍റെ പേരില്‍ വസ്‌തുവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന് സഹായങ്ങള്‍ നിഷേധിക്കപ്പെട്ടത്. ദീര്‍ഘ നാളായി ചികിത്സയില്‍ കഴിയുന്ന മാത്യുവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821