ETV Bharat / state

പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം : ജില്ലയിൽ കനത്ത സുരക്ഷ, മോക് ഡ്രില്‍ നടത്തി എസ്‌പിജിയും പൊലീസും - prime minister modi thiruvananthapuram visit

മോക് ഡ്രില്‍ നടത്തിയത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ. വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്‌തതിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുക സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങിൽ.

പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം  മോക്ഡ്രില്‍ പ്രധാനമന്ത്രി സുരക്ഷ  പ്രധാനമന്ത്രി കേരള സന്ദർശനം സുരക്ഷ  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം  തിരുവനന്തപുരം ഗതാഗത നിയന്ത്രണം  വന്ദേ ഭാരത് ഫ്ലാഗ് ഓഫ്  prime minister modis kerala visit  prime minister modis security thiruvananthapuram  prime minister modi thiruvananthapuram visit  vande bharat falg off
പൊലീസ്
author img

By

Published : Apr 24, 2023, 2:17 PM IST

മോക് ഡ്രില്‍ നടത്തി എസ്‌പിജിയും പൊലീസും

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്‍പായി തലസ്ഥാനത്ത് എസ്‌പിജിയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ ക്രമീകരണങ്ങള്‍. നാളെ രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫിന് ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങിലായിരിക്കും പങ്കെടുക്കുക. ഇതിന് മുന്നോടിയായി എസ്‌പിജിയും പൊലീസും സംയുക്തമായി മോക്‌ ഡ്രില്‍ നടത്തി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള പരിസരത്താണ് മോക് ഡ്രില്‍ നടത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷ വിവരങ്ങള്‍ അടങ്ങിയ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പഴുതടച്ച സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് സ്വീകരിച്ച് വരുന്നത്. നാളെ 10.15 ന് വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും.

10.50 ഓടെ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിന് ശേഷം 11.15 ഓടെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രധാനമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കെത്തും. നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദഘാടനം ഓണ്‍ലൈനായും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി നിർവഹിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാകും പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തിൽ എത്തുക. തുടര്‍ന്ന് പെരുമാന്നൂര്‍ ജങ്ഷനില്‍ നിന്ന് തേവര സേക്രഡ്ഹാര്‍ട്ട് കോളജ് വരെ അദ്ദേഹം റോഡ്‌ഷോയും നടത്തും.

Also Read : പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍, 1.8 കി.മീ റോഡ് ഷോ, സുരക്ഷയൊരുക്കാന്‍ 2100 പൊലീസുകാര്‍ ; വന്ദേ ഭാരത് ഫ്ലാഗ്‌ ഓഫ് നാളെ

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി ജില്ല പൊലീസ് കമ്മിഷണറുടെ അധ്യക്ഷതയില്‍ അവലോകന യോഗവും ഇന്ന് രാവിലെ 10ന് പൊലീസ് എആര്‍ ക്യാമ്പില്‍ വിളിച്ചു ചേര്‍ത്തിരുന്നു. നഗരത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലെയും എസ്ഐമാരും സിഐമാരും യോഗത്തില്‍ പങ്കെടുത്തു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി തമ്പാനൂര്‍ ഭാഗത്തെ മുഴുവന്‍ കടകളും നാളെ രാവിലെ എട്ട് മുതല്‍ 11 വരെ അടച്ചിടും.

എന്നാല്‍ നഗരത്തിലെ മുഴുവന്‍ കടകളും അടച്ചിടേണ്ടി വരില്ലെന്നും വിലയിരുത്തിയിട്ടുണ്ട്. നഗരത്തില്‍ പൂര്‍ണമായും ഗതാഗത നിയന്ത്രണമുണ്ടാകും. പ്രധാനമന്ത്രി പോകുന്ന വഴിയില്‍ പാര്‍ക്കിങ് അനുവദിക്കില്ല. ഇത് ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ നീക്കം ചെയ്യും. സുരക്ഷയുടെ ഭാഗമായി തമ്പാനൂര്‍ കെഎസ്ആര്‍ടിസിയിലെ നാളത്തെ സര്‍വീസുകള്‍ മുഴുവന്‍ വികാസ് ഭവന്‍ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്.

പുറത്ത് വന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിക്കെതിരെ ചാവേര്‍ ആക്രമണം ഉള്‍പ്പെടെയുള്ള പരാമര്‍ശം ഉണ്ടായിരുന്നു. എന്നാല്‍ കരുതല്‍ തടങ്കലിന്‍റെ ആവശ്യമില്ല എന്നായിരുന്നു ജില്ല പൊലീസ് കമ്മിഷണര്‍ നാഗരാജു ഐപിഎസ് രാവിലെ പറഞ്ഞത്. 1,500 പൊലീസുകാരെയാണ് സുരക്ഷ ചുമതലക്കായി വിന്യസിക്കുക. ഇതിന് പുറമെ എസ്‌പിജിയും സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.

Also Read: പ്രധാനമന്ത്രിയുടെ സന്ദർശനം : സുരക്ഷയ്ക്കായി തിരുവനന്തപുരത്ത് 1500 പൊലീസുകാര്‍, കടന്നുപോകുന്ന വഴികളില്‍ ഒരു മണിക്കൂര്‍ ഗതാഗത നിയന്ത്രണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.