തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (23.12.21) രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് എത്തും. 11.05ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതിയെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. പൂജപ്പുരയിലെ പിഎന്‍ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും.
രാവിലെ 11.30ന് പ്രതിമ അനാവരണം ചെയ്ത ശേഷം തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും രാഷ്ട്രപതി പങ്കെടുക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, പ്രൊഫ. പിജെ കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍ എന്നിവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
വൈകിട്ട് രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.20 ന് ഡല്‍ഹിക്ക് മടങ്ങും.
ALSO READ:ഒമിക്രോണ്‍: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം