ETV Bharat / state

തിരുവനന്തപുരം ജില്ലയിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി - Thiruvananthapuram district

നാലഞ്ചിറ സർവോദയ സ്കൂളിലാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മുഴുവൻ വാർഡുകളിലേക്കുമുള്ള വോട്ടെണ്ണൽ നടക്കുക.

Preparations  Thiruvananthapuram district  തിരുവനന്തപുരം ജില്ല
തിരുവനന്തപുരം ജില്ലയിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
author img

By

Published : Dec 15, 2020, 10:10 AM IST

തിരുവനന്തപുരം : ജില്ലയിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 16 കേന്ദ്രങ്ങളിലാണ് ജില്ലയിലെ വോട്ടെണ്ണൽ. നാലഞ്ചിറ സർവോദയ സ്കൂളിലാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള മുഴുവൻ വാർഡുകളിലേക്കുമുള്ള വോട്ടെണ്ണൽ നടക്കുക. വർക്കല മുനിസിപ്പാലിയിറ്റിലെ വോട്ടെണ്ണൽ വർക്കല മുൻസിപ്പൽ ഓഫീസിലും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേത് നെയ്യാറ്റിൻകര ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലും ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലേത് ആറ്റിങ്ങൽ മുനിസിപ്പൽ ഓഫീസിലും നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലേത് മഞ്ച ബി.എച്ച്.എസിലും നടക്കും.

ബ്ലോക്കടിസ്ഥാനത്തിലാണ് ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ. പാറശ്ശാല ബ്ലോക്കിലേത് പാറശ്ശാല ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂളിലും പെരുങ്കടവിള ബ്ലോക്കിൻ്റേത് മാരായമുട്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലും അതിയന്നൂർ ബ്ലോക്കിലെ വോട്ടെണ്ണൽ നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും നടക്കും. കഴക്കൂട്ടം ഗവ ഹയർ സെക്കണ്ടറി സ്കൂളിലാണ് പോത്തൻകോട് ബ്ലോക്കിലെ വോട്ടെണ്ണൽ.കിളിമാനൂർ ബ്ലോക്കിലെ വോട്ടെണ്ണൽ കിളിമാനൂർ എച്ച്.എസ്.എസ്, വാമനപുരം ബ്ലോക്ക് വെഞ്ഞാറമൂട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ, നെടുമങ്ങാട് ബ്ലോക്ക് നെടുമങ്ങാട് ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, നേമം ബ്ലോക്ക് മാറനല്ലൂർ ഡി വി എം എൻ എൻ എം ഹയർ സെക്കണ്ടറി സ്കൂൾ, വെള്ളനാട് ബ്ലോക്ക് വെള്ളനാട് ജി. കാർത്തികേയൻ സ്മാരക ഗവൺമെൻ്റ് വി എച്ച് എസ്, വർക്കല ബ്ലോക്ക് വർക്കല ശിവഗിരി എസ്.എൻ കോളേജ്, ചിറയൻകീഴ് ബ്ലോക്ക് ആറ്റിങ്ങൽ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.