ETV Bharat / state

തലസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണം ഏപ്രിൽ 10 മുതൽ; ഓരോ വാര്‍ഡിനും ഒരു ലക്ഷം രൂപ വീതം അനുവദിച്ചു - മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡുകള്‍ക്കും ഒരു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. വാര്‍ഡുകളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ 50,000 രൂപ കൂടി അനുവദിക്കും

pre monsoon cleaning activities  pre monsoon cleaning activities Thiruvannathapuram  pre monsoon cleaning activities Kerala  തലസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണം  മഴക്കാലപൂർവ ശുചീകരണം  മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍  നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം
തലസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണം ഏപ്രിൽ 10 മുതൽ
author img

By

Published : Apr 6, 2023, 7:21 AM IST

Updated : Apr 6, 2023, 9:06 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണം ഏപ്രിൽ 10 മുതൽ ആരംഭിക്കും. ശുചീകരണ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലും ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഓരോ വാർഡിലെയും വ്യത്യസ്‌ത സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭാവിയിൽ ആവശ്യമെങ്കിൽ 50,000 രൂപ കൂടി അനുവദിക്കും.

നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം ചേർന്നാണ് നഗരത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഓരോ വാർഡിലും ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ചാകും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. ഇതിനായി നഗരത്തിലെ 100 വാർഡുകളിലും കൗൺസിലർമാരുടെ അധ്യക്ഷതയിൽ വാർഡ് തല കമ്മിറ്റി കൂടി ക്ലസ്റ്ററുകൾ രൂപീകരിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും.

മഴക്കാലം എത്തുന്നതിനു മുൻപായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്‌കരണം നടപ്പിലാക്കാനുള്ള നടപടികൾക്കും തീരുമാനമായി. ഇതിനായി ഏപ്രിൽ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രവർത്തന കലണ്ടറിന് രൂപം നല്‍കി. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാൻ സംവിധാനം ഇല്ലാത്ത വീടുകളിൽ ഉപകരണങ്ങൾ വിതരണം ചെയ്യും.

കൂടാതെ കമ്മ്യൂണിറ്റി ലെവൽ എയറോബിക് ബിന്നുകളും ബയോഗ്യാസ് പ്ലാന്‍റുകളും പ്രോത്സാഹിപ്പിക്കും. ഓടകളുടെയും തോടുകളുടെയും ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വിലയിരുത്താൻ വാർഡ് തല വിജിലൻസ് സ്‌ക്വാഡുകളും പരിശോധന നടത്തും. അജൈവ മാലിന്യങ്ങൾ പൂർണമായും ഹരിത കർമ്മ സേന വഴിയാകും ശേഖരിക്കുക.

100 വാർഡുകളിലെയും അജൈവ മാലിന്യങ്ങൾ ഘട്ടങ്ങളായി വേർതിരിച്ചാകും ശേഖരണം. ശുചിത്വ ജീവനക്കാർക്ക് ഗ്ലൗസ് ഉൾപ്പെടെയുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കും. ഓടകളിൽ നിന്നും ലഭിക്കുന്ന മണ്ണ് കരഭൂമിയിൽ ഇടാനുള്ള സൗകര്യം വാർഡ് കൗൺസിലർമാർ ഒരുക്കണം. എന്നാൽ ജൈവ മാലിന്യങ്ങൾക്ക് ഉറവിടമാലിന്യ സംസ്‌കരണത്തിന് സംവിധാനം ഇല്ലാത്ത ഇടങ്ങളിൽ ഹരിത കർമ്മ സേന മാലിന്യം ശേഖരിച്ച ശേഷം നഗരസഭയുടെ വാഹനത്തില്‍ സംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കും.

കൊവിഡിന്‍റെ സാഹചര്യത്തിലാണ് ചില കമ്മ്യൂണിറ്റി ബയോഗ്യാസുകളുടെ പ്രവർത്തനം നിലച്ചത്. ഇത് പുനഃസ്ഥാപിക്കും. വീടുകളിൽ സബ്‌സിഡി നിരക്കിൽ ബയോഗ്യാസ് പ്ലാന്‍റുകൾ വിതരണം ചെയ്യും. അതേസമയം മഴക്കാലപൂർവ ശുചീകരണം പിഡബ്ല്യുഡി വളരെ നിസാരമായി കൈകാര്യം ചെയ്യുന്നുവെന്ന് യുഡിഎഫും ഭരണപക്ഷ കൗൺസിലർമാരും ഒരു പോലെ ആരോപണം ഉന്നയിക്കുന്നുണ്ട്.

Last Updated : Apr 6, 2023, 9:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.