ETV Bharat / state

പ്രമോജ് ശങ്കർ കെഎസ്‌ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റു ; നിയമനം മുതൽക്കൂട്ടാകുമെന്ന് മാനേജ്‌മെന്‍റ് - പ്രമോജ് ശങ്കർ ചുമതലയേറ്റു

കെഎസ്‌ആർടിസിയിൽ അധിക ചുമതലയിൽ പ്രമോജ് ശങ്കർ പദവിയേറ്റെടുത്തു. ഇദ്ദേഹത്തിന്‍റെ സേവനം കെഎസ്‌ആർടിസിക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ

Ksrtc  Ksrtc management  kerala news  Pramoj Shankar appointed in ksrtc  Pramoj Shankar  ksrtc joint managing director  Trivandrum news  കെഎസ്‌ആർടിസി  പ്രമോജ് ശങ്കർ  കെഎസ്‌ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  പ്രമോജ് ശങ്കർ ചുമതലയേറ്റു  കെഎസ്‌ആർടിസി മാനേജ്‌മെന്‍റ്
പ്രമോജ് ശങ്കർ ചുമതലയേറ്റു
author img

By

Published : Mar 16, 2023, 8:00 AM IST

തിരുവനന്തപുരം: അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ കെഎസ്‌ആർടിസിയുടെ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റു. അധിക ചുമതലയായാണ് നിയമനം. വെഞ്ഞാറമ്മൂട് യൂണിറ്റിലെ ആദ്യത്തെ ഇൻസ്‌പെക്‌ടർ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ് പ്രമോജ് ശങ്കർ. അതേസമയം പുതിയ നിയമനത്തിലൂടെ കെഎസ്‌ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഇല്ലെന്നാണ് മാനേജ്‌മെന്‍റ് വാദം.

മൂന്ന് വർഷത്തേക്കോ കേന്ദ്ര സർവീസ് ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്നത് വരേയോ പ്രമോജ് ശങ്കറിന് ജോയിന്‍റ് എംഡിയായി തുടരാം. സുശീൽഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രൊഫഷണലുകളെ കെഎസ്‌ആർടിസിയിൽ കൊണ്ടുവരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോജ് ശങ്കറിന്‍റെ നിയമനം.

മുതൽക്കൂട്ടാകുമോ സേവനം ? അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണറായ അദ്ദേഹത്തിന്‍റെ പ്രവർത്തനം കെഎസ്‌ആർടിസിക്ക് മുതൽക്കൂട്ടാകുമെന്നാണ് മാനേജ്‌മെന്‍റ് വിലയിരുത്തൽ. 2009 ബാച്ച് ഇന്ത്യൻ ഓർഡിനൻസ് ഫാക്‌ടറി സർവീസ് ഉദ്യോഗസ്ഥനാണ് പ്രമോജ് ശങ്കർ. പരിശീലനം പൂർത്തിയാക്കി സർവീസിൽ പ്രവേശിക്കുന്ന അഞ്ച് കെഎഎസ് ഓഫിസർമാരെ, കെഎസ്‌ആർടിസിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിയമിക്കണമെന്ന് സർക്കാരിന് മാനേജ്‌മെന്‍റ് അപേക്ഷ നൽകിയിരുന്നു.

പ്രമോജ് ശങ്കർ ശ്രീചിത്ര എഞ്ചിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങില്‍ ബിടെക്കും, മദ്രാസ് ഐ ഐ ടിയിൽ നിന്ന് എംടെക്കും പാസായിട്ടുണ്ട്. ഗതാഗത വകുപ്പാണ് കെഎസ്‌ആർടിസിയിൽ ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ തസ്‌തിക സൃഷ്‌ടിച്ച് ഉത്തരവിറക്കിയത്. അതേസമയം ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളത്തിൻ്റെ രണ്ടാം ഗഡു ഇതുവരെയും നൽകിയിട്ടില്ല.

also read: കെഎസ്‌ആർടിസിയിലെ ശമ്പളം: പണിമുടക്ക് നടത്തുമെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ്

സമരവുമായി തൊഴിലാളി സംഘടനകൾ മുന്നോട്ട് : ധനവകുപ്പിൽ നിന്നുള്ള സഹായം വൈകുന്നതിനാലാണ് രണ്ടാം ഗഡുവിന് കാലതാമസം നേരിടുന്നത്. ജനുവരി മാസത്തിലെ 50 കോടിയും ഫെബ്രുവരിയിലെ ബാക്കി 20 കോടിയും ചേർത്ത് ആകെ 70 കോടി രൂപയാണ് ധനവകുപ്പ് നൽകേണ്ടത്. എന്നാൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിനെതിരെ സമര പ്രഖ്യാപനം നടത്തിയിരിക്കുകയാണ് തൊഴിലാളി സംഘടനകൾ.

also read: ശബരിമല മീനമാസ പൂജ : ഭക്തര്‍ക്കായി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി

സംയുക്ത സമരത്തിന് ബിഎംഎസ് ടിഡിഎഫിനോടും സിഐടിയുവിനോടും അഭിപ്രായം തേടിയിട്ടുണ്ട്. 18 ന് സംയുക്ത സമര പ്രഖ്യാപനം നടത്തിയേക്കും.

ശുചിമുറി ആവശ്യം : അതേസമയം കെഎസ്‌ആർടിസി ഡിപ്പോകളിലെ ഉപയോഗക്ഷമമല്ലാത്ത ശുചിമുറികൾക്ക് പകരം പുതിയവ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നിർമിക്കണമെന്ന് മന്ത്രി ആൻ്റണി രാജു ഉത്തരവിട്ടു.

ഇതിനായി 73 ഡിപ്പോകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. നിർമാണത്തിന് 3.5 കോടി രൂപയും അനുവദിച്ചു. അറ്റകുറ്റപ്പണികൾക്കായി ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. അതേസമയം കെഎസ്‌ആർടിസിയിലെ ശമ്പളം, പെൻഷൻ തുടങ്ങിയ വിഷയങ്ങളിൽ സംയുക്തമായി പണിമുടക്ക് നടത്തുമെന്നാണ് ബിഎംഎസ് അറിയിച്ചിരുന്നത്. സമാന ആവശ്യങ്ങൾ മറ്റ് അംഗീകൃത ട്രേഡ് യൂണിയനുകളും ഉന്നയിച്ചതോടെയാണ് ഒന്നിച്ചുള്ള ചർച്ചയ്‌ക്ക് ശേഷം സംയുക്തമായി പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.