ETV Bharat / state

പാറശാല പൊഴിയൂരിൽ കടലാക്രമണം രൂക്ഷം ; 15 വീടുകൾ തകര്‍ന്നു - sea attack malayalam news

തമിഴ്‌നാട് തീരത്ത് പുലിമുട്ടുകൾ സ്ഥാപിച്ചതോടെ തീരം കടലെടുക്കുന്നത് പതിവായെന്ന് മത്സ്യത്തൊഴിലാളികള്‍.

പാറശാല പൊഴിയൂരിൽ കടലാക്രമണം വാര്‍ത്ത  പാറശാല പൊഴിയൂരിൽ കടലാക്രമണം രൂക്ഷം വാര്‍ത്ത  കടലാക്രമണം പുതിയ വാര്‍ത്ത  പാറശാല കടലാക്രമണം വാര്‍ത്ത  sea attack in parashala pozhiyur news  sea attack in coastal area of parashala news  sea attack malayalam news  sea attack latest news
പാറശാല പൊഴിയൂരിൽ കടലാക്രമണം രൂക്ഷം
author img

By

Published : May 13, 2021, 1:03 PM IST

Updated : May 13, 2021, 3:12 PM IST

തിരുവനന്തപുരം: പാറശാല പൊഴിയൂരിൽ കടലാക്രമണം രൂക്ഷം. തെക്കേ കൊല്ലംകോട് ഭാഗത്ത് 15 വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ പൊഴിയൂർ ഗവൺമെന്‍റ് യുപി സ്‌കൂളിലേക്ക് മാറ്റി.

തമിഴ്‌നാട് തീരത്ത് പുലിമുട്ടുകൾ സ്ഥാപിച്ചതോടെയാണ് തീരം പതിവായി കടലെടുത്ത് തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കെട്ടിടസമുച്ചയം നിർമ്മിച്ചെങ്കിലും ഉദ്ഘാടനം വൈകുന്നത് ഇവരുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്.

പാറശാല പൊഴിയൂരിൽ കടലാക്രമണം രൂക്ഷം ; 15 വീടുകൾ തകര്‍ന്നു

അതേ സമയം, സംസ്ഥാനത്ത് ഇന്നും നാളെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അറബിക്കടലിന്‍റെ തെക്കു കിഴക്കു ഭാഗത്ത് മെയ് 14 ന് ഒരു ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നും അത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നുമാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ശക്തമായ കടലാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരത്ത് ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Read more: സംസ്ഥാനത്ത് ഇന്ന്‌ ശക്തമായ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ യെല്ലോ അലർട്ട്‌

Last Updated : May 13, 2021, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.