ETV Bharat / state

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു: പരിഹാരം രണ്ട് ദിവസത്തിനകം - കല്‍ക്കരി

നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാറും കെ എസ് ഇ ബി യും നീക്കം തുടങ്ങി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  വൈദ്യുതി  കല്‍ക്കരി  Power regulation
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
author img

By

Published : Apr 29, 2022, 12:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈകിട്ട് 6.30നും രാത്രി 11.30നും ഇടയില്‍ 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണമുണ്ടാവുക. നഗരപ്രദേശങ്ങളെയും ആശുപത്രികളെയും വൈദ്യുതി നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നതാണ് നിയന്ത്രണത്തിന് കാരണം. സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കെ എസ് ഇ ബിയും സർക്കാരും നീക്കം തുടങ്ങി. ഇതിനായി കായംകുളം വൈദ്യുതി നിലയത്തില്‍ നിന്ന് വൈദ്യുതിയെത്തിക്കാനാണ് ശ്രമം. കൂടാതെ നല്ലളം ഡീസല്‍ നിലയത്തിന്‍റെ സേവനവും ഉപയോഗിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാറിന്‍റെ വിലയിരുത്തല്‍.

also read: കല്‍ക്കരിയില്ല, കനത്ത ചൂടും... രാജ്യം കനത്ത വൈദ്യുതിക്ഷാമത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.