ETV Bharat / state

യുവസംവിധായിക നയന സൂര്യയുടെ മരണം; കൊലപാതകമെന്ന് സൂചന - പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്

പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്തുഞെരിഞ്ഞാണ് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തെ ആല്‍ത്തറ നഗറിലെ വാടകവീട്ടിലാണ് നയന സൂര്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

nayana surya  Postmortem report of director nayana surya  nayana surya death suspected to murder  തിരുവനന്തപുരം  നയനാ സൂര്യ  യുവസംവിധായിക നയനാ സൂര്യയുടെ മരണം  നയനാ സൂര്യ  അഴീക്കല്‍  പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്  നയനാ സൂര്യയുടെ മരണം
നയനാ സൂര്യയുടെ മരണം
author img

By

Published : Jan 2, 2023, 10:58 AM IST

തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. 2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍റെയും ഷീലയുടെയും മകള്‍ നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും ചർച്ചയാകുന്നത്. കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നയനയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്.

nayana surya  Postmortem report of director nayana surya  nayana surya death suspected to murder  തിരുവനന്തപുരം  നയനാ സൂര്യ  യുവസംവിധായിക നയനാ സൂര്യയുടെ മരണം  നയനാ സൂര്യ  അഴീക്കല്‍  പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്  നയനാ സൂര്യയുടെ മരണം
പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്

കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകളുണ്ട്, അടിവയറ്റിൽ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായതായും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നയനയുടെ മരണത്തിന് പിന്നിലെ ദുരൂഹതയിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സുഹൃത്തുക്കൾ ഇപ്പോൾ രംഗത്ത് വന്നു.

പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സഹസംവിധായികയായിരുന്നു നയന. 'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയില്‍ 'പക്ഷികളുടെ മണം' എന്ന സിനിമ നയന സംവിധാനം ചെയ്ട്ടു‌തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു.

അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. എന്നാല്‍, കേസ് എങ്ങുമെത്തിയില്ല. പോസ്‌റ്റ്‌മോർട്ടം , ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്‍ഡി ഓഫിസ് നല്‍കുന്ന വിവരം. എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്‍റെ പകർപ്പ് ലഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.